തിരുനക്കരയില്‍ ഇന്ന് ആറാട്ട്‌

WEBDUNIA|

കോട്ടയം:വര്‍ഷത്തില്‍ മൂന്ന്‌ ഉത്സവങ്ങളുള്ള തിരുനക്കര മഹാദേവക്ഷേത്തിലെ പ്രധാന ഉത്സവം -മീനത്തിലെ ഉത്സവം മാര്‍ച്ച്‌ 23ന്‌ ആറാട്ടോടെ സമാപിക്കുന്നു. .മീനം ഒന്നിനായിരുന്നു കൊടിയേറ്റ്‌.

വെള്ളിയാഴ്ച രാത്രി തിരുനക്കരയപ്പപരിവാരസമേതം കാരാപ്പുഴ അമ്പലക്കടവ്‌ ദേവീക്ഷേത്രത്തിലേക്ക്‌ ആറാട്ടിന് പുറപ്പെടുന്നു . ആറാട്ടുകടവില്‍ എത്തുന്ന നൂറുകണക്കിന് ഭക്‌തരെ സാക്ഷിനിര്‍ത്തിയാണ്‌ ആറാട്ട്‌ നടക്കുക. തന്ത്രി കണ്ഠര്‌ മഹേശ്വരര്‌ മുഖ്യകാര്‍മികത്വം വഹിക്കും.

ആറാട്ട്‌ കഴിഞ്ഞ്‌ ഏഴു മണിയോടെതിരിച്ചെഴുന്നള്ളുന്ന തിരുനക്കരയപ്പന് വഴിനീളെ ഭക്ത ജനങ്ങള്‍ പറ വെച്ച്‌സ്വീകരണമൊരുക്കും. തിരിച്ചെഴുന്നള്ളത്ത്‌ കടന്നുവരുന്ന വീഥികളിലെല്ലാം ആറാട്ടിനായി ഒരുങ്ങിയിരിക്കും. ഭഗവാനെ പറവച്ച്‌ സ്വീകരിക്കുന്നതും ആറാട്ട്‌ മുങ്ങുന്നതും പുണ്യമയാണ്‌ ഭക്തജനങ്ങള്‍ കരുതുന്നത്‌.

തൃശ്ശര്‍ പൂരത്തെ അനുസ്മരിപ്പിക്കുന്ന വെടിക്കെട്ടും നടക്കാറുണ്ട്‌.വെളുപ്പിന് കൊടിയിറങ്ങുന്നതോടെ 11 ദിവസത്തെ ഉത്സവം സമാപിക്കും. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് ആറാട്ട്‌ സദ്യയുമുണ്ട്‌.

ഗൃഹസ്ഥനായി മരുവുന്ന മട്ടിലാണ്‌ തിരുനക്കരയിലെ പ്രതിഷ്ഠ. സ്വയംഭൂ ആയ ശിവലിംഗം.ഇടതുവശത്ത്‌ കൊച്ചു പാര്‍വതീവിഗ്രഹം.ഇടതുവശത്ത്‌ ഗണപതിയും അയ്യപ്പനും.എതിര്‍ വശത്ത്‌ സുബ്രഹ്മണ്യന്‍. ഇങ്ങനെ കുടുംബസമേതമാണ്‌ തിരുനക്കരയപ്പന്റെ വാസം.

ആള്‍പാര്‍പ്പില്ലതെ കിടന്ന ആനക്കര കുന്നാണ്‌ ഇന്ന്‌ തിരുനക്കരയും തിരുനക്കര മൈതാനവുമായി മാറിയത്‌. തൃശ്ശൂര്‍ വടക്കും നാഥന്റെ സാന്നിധ്യം തിരുനക്കരയിലുണ്ട്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :