കൊട്ടിയൂരില്‍ ഉത്സവകാലം

പീസിയന്‍

WEBDUNIA|
ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തില്‍ 27 നാളത്തെ ഉത്സവത്തിന് കൊടിയേറിക്കഴിഞ്ഞു....അക്കരക്കൊട്ടിയൂരിലും ഇക്കരക്കൊട്ടിയൂരിലും ഭക്ത്യാദരപൂര്‍വ്വം ആയിരങ്ങള്‍ തീര്‍ത്ഥാടനത്തിനെത്തിത്തുടങ്ങി.കാനനക്ഷേത്രമാണ് കൊട്ടിയൂര്‍.

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഈ മാസം പതിനെട്ടിന് അര്‍ദ്ധരാത്രി നെയ്യാട്ടത്തോടെ ആരംഭിച്ചു. ജൂണ്‍ പതിമൂന്നിന് കാലത്ത്‌ പത്ത് മണിക്ക് തൃക്കലശാട്ടത്തോടെ സമാപിക്കും.

കൊട്ടിയൂരില്‍ വച്ചാണ് ദക്ഷയാഗം നടന്നതെന്നാണ് വിശ്വാസം. യാഗം നടത്തുകയായിരുന്ന ദക്ഷനെ ശിവന്‍റെ നിര്‍ദേശപ്രകാരം ഭൂതഗണങ്ങള്‍ വധിച്ചു. ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും അഭ്യര്‍ത്ഥനപ്രകാരം ശിവന്‍ ദക്ഷന് ജീവന്‍ തിരിച്ചുനല്‍കി. ഇതിന്റെ സ്മരണയ്ക്കാണ് വൈശാഖമാസത്തില്‍ ഇവിടെ ദക്ഷ ഉത്സവം നടത്തുന്നത്.

മെയ്‌ 19ന്‌ അര്‍ധരാത്രിക്ക്‌ശേഷം തിരുവാഭരണ ഘോഷയാത്ര അക്കരെ സന്നിധാനത്തിലേക്ക്‌ പ്രവേശിച്ചുകഴിഞ്ഞതിന്‌ ശേഷം സ്‌ത്രീകള്‍ക്ക്‌ അക്കരെ ക്ഷേത്രത്തിലേക്ക്‌ പ്രവേശിപ്പിച്ചു. ജൂണ്‍ ആറ്‌വരെ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം തുടരും. മെയ്‌ 19ന്‌ ഭണ്ഡാരംവരവ്‌ നടന്നു.

,26ന്‌ തിരുവോണം ആരാധന, മെയ്‌ 27ന്‌ ഇളനീര്‍വെപ്പ്‌, 28ന്‌ ഇളന്നീരാട്ടം, അഷ്ടമി ആരാധന, 31ന്‌ രേവതി ആരാധന, ജൂണ്‍ 3ന്‌ രോഹിണി ആരാധന, 6ന്‌ കലംവരവ്‌ എന്നിവയാണ്‌ മറ്റ്‌ വിശേഷാല്‍ചടങ്ങുകള്‍.
.രാത്രി അക്കരെ സന്നിധാനത്ത് ചോതിവിളക്ക് തെളിയുന്നതോടെ ഉത്സവങ്ങള്‍ക്ക് തുടക്കമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :