1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. France blames iran's IRGC for hacking supermarket freezers across country

യൂറോപ്പിലെ സൂപ്പർ മാർക്കറ്റുകളിലെ ഫ്രീസറുകൾ ഹാക്ക് ചെയ്തത് ഇറാൻ?, ഉപരോധം ഏർപ്പെടുത്തുമെന്ന് ഫ്രാൻസ്

France blames Iran, France Supermarket freezer hacks, Iran hacker group, France allegation
ഫ്രാന്‍സിലുടനീളമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലെ റഫ്രിജറേറ്ററുകളും ഫ്രീസറുകളും ഹാക്ക് ചെയ്ത് ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ നശിപ്പിച്ചത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ആണെന്ന ആരോപണവുമായി ഫ്രാന്‍സ്. ഒക്ടോബറില്‍ നടന്ന വന്‍ സൈബര്‍ ആക്രമണത്തിന് ഉത്തരവാദികളായ ഇറാന് ശക്തമായ മറുപടി നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ ഉപരോധമേര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷാങ് നോയല്‍ ബാരോട്ട് പറഞ്ഞു.
 
രാജ്യത്തെ നാനൂറിലധികം കേന്ദ്രങ്ങളിലെ എഴുന്നൂറോളം സൂപ്പര്‍ മാര്‍ക്കറ്റുകളെയും വാണിജ്യസ്ഥാപനങ്ങളെയും സൈബര്‍ ആക്രമണം നേരിട്ട് തന്നെ ബാധിച്ചിരുന്നു. റഫ്രിജറേഷന്‍ കണ്ട്രോളുകളില്‍ കടന്നുകൂടിയ ഹാക്കര്‍മാര്‍ ഈ ഉപകരണങ്ങളുടെ താപനില ക്രമാതീതമായി ഉയര്‍ത്തുകയായിരുന്നു. ഇതോടെ കോടിക്കണക്കിന് യൂറോ മൂല്യമുള്ള മാംസവും പാലുല്പന്നങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളുമെല്ലാം നശിച്ചുപോവുകയായിരുന്നു.
 
ഇറാന്റെ ഐആര്‍ജിസിയുമായി ബന്ധമുള്ള ഷാഹിദ് കാവേ എന്ന സൈബര്‍ സംഘമാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് ഫ്രഞ്ച് സൈബര്‍ സുരക്ഷാ എജന്‍സിയായ എഎന്‍എസ്എസ്‌ഐയുടെ കണ്ടെത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇറാന്‍ നടത്തിയിട്ടില്ല. ഈ ആരോപണങ്ങളെ  ഇറാന്‍ മാധ്യമങ്ങള്‍ തള്ളി കളയുകയും ചെയ്തു. ഫ്രാന്‍സിന് പുറമെ ബെല്‍ജിയം, അയര്‍ലന്‍ഡ്, സ്വീഡന്‍, ഫിന്‍ലന്‍ഡ് തുടങ്ങി മറ്റ് പത്തോളം യൂറോപ്യന്‍ രാജ്യങ്ങളിലും സമാനമായ രീതിയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രീസറുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി