സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പരീക്ഷ ഫെബ്രുവരി 16 മുതൽ
തീയതികള്‍ പുറത്തുവന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഇനി തയാറെടുപ്പിനായി 101 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
ന്യൂഡല്‍ഹി: കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് (സിബിഎസ്ഇ) പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക ബോര്‍ഡ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. രണ്ട് ക്ലാസുകളിലെയും പരീക്ഷകള്‍ രാവിലെ 10:30-ന് ആരംഭിക്കും. തീയതികള്‍ പുറത്തുവന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഇനി തയാറെടുപ്പിനായി 101 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
പരീക്ഷാ വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍
പത്താം ക്ലാസ് പരീക്ഷ: ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 9 വരെ നടക്കും. ആദ്യ ദിനത്തില്‍ പെയിന്റിംഗ് വിഷയത്തിലാണ് പരീക്ഷ. മാത്തമാറ്റിക്‌സ് പരീക്ഷ ഫെബ്രുവരി 17-ന് നടക്കും. സയന്‍സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് തുടങ്ങിയ പ്രധാന വിഷയങ്ങളുടെ പരീക്ഷകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ഫെബ്രുവരി 16 മുതല്‍ ഏപ്രില്‍ 9 വരെ നീളും. ആദ്യ ദിനം ഫിസിക്‌സ് പരീക്ഷയാണ് നടക്കുക. മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ബയോളജി, ബിസിനസ് സ്റ്റഡീസ് തുടങ്ങിയ പ്രധാന വിഷയങ്ങളുടെ പരീക്ഷകള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പൂര്‍ത്തിയാകും.
പ്രാക്ടിക്കല്‍ പരീക്ഷാ തീയതികള്‍
സാധാരണ സ്‌കൂളുകളില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2027 ജനുവരി 1 മുതല്‍ ഫെബ്രുവരി 13 വരെ നടക്കും. എന്നാല്‍ കഠിനമായ ശൈത്യകാലമുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ 2026 നവംബര്‍ 9 മുതല്‍ ഡിസംബര്‍ 19 വരെയുള്ള കാലയളവിലാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്.
ഈ അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസില്‍ 26.5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസില്‍ 19.8 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
