1. കായികം
  2. »
  3. ക്രിക്കറ്റ്‌
  4. »
  5. നിലവിലെ പരമ്പര

‘ടീന്‍ ഇന്ത്യ’ ഫൈനലില്‍

‘ടീന്‍ ഇന്ത്യ’ ഫൈനലില്‍ ടീന്‍ ഇന്ത്യ’. അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യന്‍ യുവനിര ന്യൂസിലാന്‍ഡിന്‍റെ ഇന്നിംഗ്‌സ്
PROPRO
ചില്ലറ അലോരസം ഉണ്ടായെങ്കിലും എങ്ങനെ ഒരു നിര്‍ണ്ണായക മത്സരം ജയിക്കണമെന്ന് ടീം ഇന്ത്യയെ കാണിച്ചു കൊടുക്കുകയാണ് ‘ടീന്‍ ഇന്ത്യ’. അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്‍റെ സെമിയില്‍ ന്യൂസിലാന്‍ഡിന്‍റെ വെല്ലുവിളികള്‍ മൂന്ന് വിക്കറ്റുകള്‍ക്ക് മറികടന്ന ഇന്ത്യന്‍ യുവനിര കലാശക്കളിക്ക് യോഗ്യത സമ്പാദിച്ചു.

പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാക്കളെ ഇന്ത്യ കലാശക്കളിയില്‍ നേരിടും. കഴിഞ്ഞ തവണയും ഫൈനലില്‍ കടന്ന ഇന്ത്യ നിര്‍ണ്ണായക ഫൈനലില്‍ പാകിസ്ഥാനോട് പരാജയമറിയുകയായിരുന്നു. ഇത്തവണ പാകിസ്ഥാന്‍ ഫൈനലില്‍ കടന്നാല്‍ പകരം ചോദിക്കാന്‍ ഇന്ത്യയ്‌ക്ക് മികച്ച അവസരവും ലഭിക്കും.

ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡിന്‍റെ ഇന്നിംഗ്‌സ് 205 റണ്‍സിന് അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ക്കായി. മറുപടി ബാറ്റിംഗില്‍ അല്പം വിയര്‍ത്തെങ്കിലും മഴകാരണം പുനര്‍ നിര്‍ണ്ണയിച്ച 191 റണ്‍സ് എന്ന ലക്‍‌ഷ്യം 41.3 ഓവറുകളില്‍ മറികടന്നു. വിരാട് കോട്‌ലിയുടെ സംയമനത്തോടു കൂടിയ ബാറ്റിംഗായിരുന്നു ഇന്ത്യയ്‌ക്ക് തുണയായത്.

കോട്‌ലിക്ക് പുറമേ 51 റണ്‍സ് എടുത്ത ശ്രീവാസ്തവ് ഗോസ്വാമിയുടെ അര്‍ദ്ധ ശതകവും നിര്‍ണ്ണായകമായി. 43 റണ്‍സ് എറ്റുത്ത് ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകുകയും ന്യൂസിലാന്‍ഡിന്‍റെ രണ്ട് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടുകയും ചെയ്ത വിരാട് കോട്‌ലിയാണ് കളിയിലെ കേമന്‍. ആദ്യത്തെ മികവിനു ശേഷം വിരാട് കോട്‌ലി പുറത്തായതിനു പിന്നാലെ തകരാനുള്ള പ്രവണത കാട്ടിയ ഇന്ത്യയെ വിജയത്തോളം നയിച്ചത് 29 റണ്‍സ് എടുത്ത തിവാരിയായിരുന്നു.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ പൊരുതാനുള്ള സ്കോറിലേക്ക് നയിച്ചത് ആന്‍ഡെഴ്‌സന്‍റെ തകര്‍പ്പന്‍ ബാറ്റിംഗായിരുന്നു. 76 പന്തുകളില്‍ ആറ് ബൌണ്ടറികളും നാല് സിക്‍സുകളും അടിച്ചു കൂട്ടിയ ആന്‍ഡേഴ്‌സണ്‍ 70 റണ്‍സ് എടുത്തു. ഒടുവില്‍ ആന്‍ഡെഴ്‌സനെ ശ്രീവാസ്തവ പുറത്താക്കിയ ശേഷം പവലിയനിലേക്ക് പോകാന്‍ ആംഗ്യം കാണിച്ചതിന്‍റെ പേരില്‍ ശ്രീവാസ്തവയ്‌ക്ക് എതിരെ നടപടിക്ക് നീങ്ങുകയാണ് മാച്ച് റഫറി.

ഇന്ത്യയ്‌ക്കായി വിരാട് കോട്‌ലി ശ്രീവാസ്തവ, കൌള്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പിഴുതപ്പോള്‍ അര്‍ഗലും ജഡേജയും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. കിവീസിന്‍റെ സൌത്തിയും അവിസമരണീയ ബൌളിംഗ് പ്രകടനം കാഴ്ച വച്ചു. ഒമ്പത് ഓവരുകള്‍ എറിഞ്ഞ സൌത്തി 29 റണ്‍സ് നല്‍കി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.
About Writer
WEBDUNIA