മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ഒഴിവാക്കി ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ അവസാന എകദിനത്തിനായി ഇറങ്ങി. ഫ്യൂച്ചര്‍ കപ്പിലെ അവസാന എകദിനത്തില്‍ മുന്‍ ഇന്ത്യന്‍ നായകനു പകരം ദിനേശ് കാര്‍ത്തിക്കാണ് ടീമില്‍ എത്തിയത്.
കഴിഞ്ഞ മത്സരത്തിലേതു പോലെ തന്നെ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് ബാറ്റിംഗ് തരഞ്ഞെടുത്തു. മലയാളി ബൌളര്‍ ശ്രീശാന്തിനു പകരം പരുക്കില്‍ നിന്നും മോചിതനായെത്തിയ ആര്‍ പി സിംഗ് കളിക്കും. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും റണ്‍സ് എടുക്കുന്നതിനു മുമ്പേ ആദ്യ പന്തില്‍ തന്നെ ക്ലാര്‍ക്ക് പുറത്തായി.
സഹീര്‍ ഖാന്‍റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ഓപ്പണ്ര് ഗില്‍ ക്രിസ്റ്റും പോണ്ടിംഗുമാണ് ക്രീസില്‍. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഓസ്‌ട്രേലിയ മത്സരത്തിനെത്തുന്നത്.
പരിക്കില്‍ നിന്നും മോചിതാനാകാത്ത ഓപ്പണര്‍ മാത്യൂ ഹെയ്‌ഡന്‍ ഈ മത്സരത്തിലും ഉണ്ടാകില്ല. പരമ്പര 4-1 നു ജയിച്ച ഓസ്ട്രേലിയയ്‌ക്കെതിരെ ഒരു ആശ്വാസ വിജയം തേടിയാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്.