1. കായികം
  2. »
  3. ക്രിക്കറ്റ്‌
  4. »
  5. നിലവിലെ പരമ്പര

ഓസ്‌ട്രേലിയ 282/4

ഇന്ത്യ ഓസ്‌ട്രേലിയ ഹസി സൈമണ്ടസ് ഹര്‍ഭജന്‍സിംഗ്
UNIFILE
ഇന്ത്യക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിവസം കളി നിറുത്തുമ്പോള്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 282 റണ്‍സെടുത്തു. ഹസി(87), സൈമണ്ടസ്(14) എന്നിവരാണ് ബാറ്റ് ചെയ്യുന്നത്. ഓസ്‌ട്രേലിയ ഇപ്പോള്‍ ഇന്ത്യക്കെതിരെ 213 റണ്‍സിന്‍റെ ലീഡ് നേടിയിട്ടുണ്ട്.

83.0 ഓവറിലാണ് ഓസ്‌ട്രേലിയ ഇത്രയും റണ്‍സ് നേടിയത്. 15 എക്‍സ്‌ട്രാകള്‍ ലഭിച്ചു. ക്ലാര്‍ക്കാണ് അവസാനം പുറത്തായ ബാറ്റ്‌സ്‌മാന്‍. സ്‌കോര്‍ബോര്‍ഡ് 250 ല്‍ നില്‍ക്കുമ്പോള്‍ ക്ലാര്‍ക്കിനെ കുംബ്ലെ ദ്രാവിഡിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു.

ജാക്വസ്(42), ഹൈഡന്‍(123), എന്നിവരുടെ വിക്കറ്റുകളും കുംബ്ലെക്ക് ലഭിച്ചു. 110 റണ്‍സ് വിട്ടു കൊടുത്തു കൊണ്ടാണ് കുംബ്ലെ മൂന്ന് വിക്കറ്റുകള്‍ നേടിയത്.

ഹര്‍ഭജന്‍ സിംഗ് ഒരു വിക്കറ്റ് നേടി. ഹൈഡന്‍റെ സെഞ്ച്വറിയാണ് കംഗാരുക്കളെ നാലാം ദിവസം മാന്യമായ സ്‌കോര്‍ പടുത്ത് ഉയര്‍ത്തുവാന്‍ സഹായിച്ചത്. 196 ബോളില്‍ നിന്നാണ് ഹൈഡന്‍ 123 റണ്‍സ് നേടിയത്. അദ്ദേഹം 12 ഫോറുകള്‍ ഉതിര്‍ത്തു.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ 532 റണ്‍സ് നേടി. 138.2 ഓവറിലാണ് ഇന്ത്യ ഇത്രയും റണ്‍സ് നേടിയത്. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ ഓസ്‌ട്രേലിയക്ക് എതിരെ 69 റണ്‍സിന്‍റെ ലീഡ് നേടിയിരുന്നു.
About Writer
WEBDUNIA