അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 781 ആയി; കൂടുതല്‍ ഡല്‍ഹിയില്‍
- രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,195 പേര്‍ക്ക്
- ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധി അവസാനിക്കാൻ ഇനി 3 ദിവസം കൂടി
- ഷമിക്ക് 5 വിക്കറ്റ്, ദക്ഷിണാഫ്രിക്ക് 197ന് പുറത്ത്, ഇന്ത്യയ്ക്ക് 130 റൺസ് ലീഡ്
- അഡ്ലെയ്ഡിൽ ചാരം, സിഡ്നിയിൽ ക്ലാസിക് തിരിച്ചുവരവ്, ഗാബ്ബയിൽ ഓസീസ് അഹങ്കാരത്തിന്റെ പത്തിയിൽ ചവിട്ടി ഇന്ത്യ: ചരിത്രം രചിച്ച 2021
ലീഡ് 350-400 റണ്‍സിലെത്തിയാല്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യും; സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഫലം ഉറപ്പെന്ന് ആരാധകര്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ മത്സരഫലം ഉറപ്പിച്ച് ഇന്ത്യ. ഇരു ടീമുകള്‍ക്കും ഇന്ന് നിര്‍ണായകമാണ്. ഒന്നാം ഇന്നിങ്സില്‍ 130 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 16/1 എന്ന നിലയിലാണ്. ഇന്ന് മുഴുവന്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ കളി ഇന്ത്യയുടെ വരുതിയിലാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ആകെ ലീഡ് 146 റണ്‍സ് ആയിട്ടുണ്ട്. ലീഡ് 350-400 എന്ന മാര്‍ജിനിലേക്ക് എത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 350 റണ്‍സ് കടന്നാല്‍ ഇന്ത്യ എപ്പോള്‍ വേണമെങ്കിലും ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാനാണ് സാധ്യത. അവസാന ദിനം പിച്ച് പേസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നതിനാലാണ് ഇന്ത്യ ഇങ്ങനെയൊരു പ്ലാനുമായി നാലാം ദിനം കളിക്കാനിറങ്ങുന്നത്.