അനുബന്ധ വാര്‍ത്തകള്‍
- 'ഷമി ലോകോത്തര ബൗളറാണ്, നിങ്ങളുടെ താരത്തെ ബഹുമാനിക്കാന്‍ പഠിക്കൂ'; ഇന്ത്യന്‍ ആരാധകരോട് പാക് താരം മുഹമ്മദ് റിസ്വാന്
- 'അവരോട് ക്ഷമിക്കണം, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്'; ഷമിക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണ
- മുമ്പും നമ്മൾ പാകിസ്ഥാനോട് തോറ്റിട്ടുണ്ട്, അന്നൊന്നും പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞിട്ടില്ല: പത്താൻ
- 'നീ ചാരന്'; പാക്കിസ്ഥാനെതിരായ മത്സരത്തില്‍ തോറ്റതിനു പിന്നാലെ മുഹമ്മദ് ഷമിക്ക് സൈബര്‍ ആക്രമണം
- ഞാന്‍ നന്നായി കളിച്ചതിന്റെ ക്രെഡിറ്റ് ഷമിക്ക്, ആ പന്ത് എന്റെ ദേഹത്ത് കൊണ്ടത് നിര്‍ണായകമായി: ഹാര്‍ദിക് പാണ്ഡ്യ
ഗംഭീരം ഷമി; പുതിയ നേട്ടം കൊയ്ത് ഇന്ത്യന്‍ പേസര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് തികച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റിലാണ് ഷമിയുടെ നേട്ടം. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 200 വിക്കറ്റ് നേടുന്ന പേസ് ബൗളര്‍മാരുടെ പട്ടികയില്‍ അഞ്ചാമനാണ് ഷമി. 103 ഇന്നിങ്സുകളില്‍ നിന്നാണ് ഷമി 200 വിക്കറ്റ് നേടിയത്. 227 ഇന്നിങ്സുകളില്‍ നിന്ന് 434 വിക്കറ്റ് നേടിയ കപില്‍ ദേവാണ് പട്ടികയില്‍ ഒന്നാമന്. 165 ഇന്നിങ്സുകളില്‍ നിന്ന് 311 വിക്കറ്റ് നേടിയ സഹീര്‍ ഖാന് രണ്ടാം സ്ഥാനത്തും 185 ഇന്നിങ്സുകളില്‍ നിന്ന് 311 വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മ മൂന്നാം സ്ഥാനത്തുമാണ്. 121 ഇന്നിങ്സുകളില്‍ നിന്ന് 236 വിക്കറ്റ് നേടിയ ജവഗല്‍ ശ്രീനാഥാണ് നാലാമന്.