തിരുവമ്പാടിയുടെ വമ്പ്

KBJWD
തൃശൂര്‍ നഗരത്തില്‍ ഷൊര്‍ണൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം. പ്രധാന മൂര്‍ത്തി ഉണ്ണിക്കൃഷ്ണണ്‍. പടിഞ്ഞാട്ടു ദര്‍ശനം. മൂന്നു പൂജ. തന്ത്രം പുലിയന്നൂര്‍. ഉപദേവത : ഭഗവതി, ഗണപതി, ഘണ്ടാകര്‍ണ്ണന്‍, യക്ഷി, അയ്യപ്പന്‍, രക്തേശ്വരി.

ഗുരുവായൂര്‍ ഉത്സവ ദിവസം കൊടിയേറ്റം. എട്ടാം ദിവസം രാത്രി ഉത്രം വരണം എന്നു ചിട്ട. ഭഗവതിക്ക് തൃശൂര്‍ പൂരം. മേടത്തിലെ മകയിരം കൊടിയേറ്റം. തൃശൂര്‍ പൂരത്തിലെ രണ്ടു മുഖ്യ പങ്കാളികളിലൊന്നാണ് തിരുവമ്പാടി (മറ്റൊരു പ്രമുഖ പങ്കാളി പാറമേക്കാവ് : പൂരത്തില്‍ പങ്കെടുക്കുന്ന മറ്റു പങ്കാളികള്‍ : കണിമംഗലം, കാരമുക്ക്, ചെമ്പുക്കാവ്, ലാലൂര്‍, ചൂരക്കാട്ടുകര, നൈതലക്കാവ്, അയ്യന്തോള്‍. കൂടാതെ പനക്കംപള്ളിയും ആദ്യം പൂരം പങ്കാളിയായിരുന്നു. ദേവനെ ആദ്യകാലത്ത് എഴുന്നള്ളിച്ചിരുന്നപ്പോള്‍ വിജനമായിരുന്നു വഴി. പിന്നീട് ജനവാസം കൂടിയതോടെ അയിത്തക്കാര്‍ വഴിമാറാത്തതിനാല്‍ ശുദ്ധമായി പൂരത്തിനെത്താന്‍ നിര്‍വാഹമില്ലെന്നു പറഞ്ഞ് ഈ പങ്കാളി പിന്‍മാറുകയായിരുന്നു എന്ന് പഴമക്കാര്‍) .

തെക്കേ മഠം ബ്രഹ്മസ്വം വക ക്ഷേത്രമായിരുന്നു കിഴക്കുമ്പാട്ടുകരയിലുള്ള പനക്കംപള്ളീ. ശക്തന്‍ തമ്പുരാനാണ് തൃശൂര്‍ പൂരം തുടങ്ങിയത്. തിരുവമ്പാടി ക്ഷേത്രത്തില്‍ ഉണ്ണികൃഷ്ണനെ പാര്‍ത്ഥസാരഥി എന്നും സങ്കല്‍പിക്കുന്നുണ്ട്. ഗുരുവായൂരിനടുത്ത് എടക്കളത്തൂരിലായിരുന്നു ഈ ശ്രീകൃഷ്ണന്‍. അവിടെ മതലഹളയുണ്ടായപ്പോള്‍ ദേശക്കാര്‍ ക്ഷേത്രത്തിലെ വിഗ്രഹവുമായി ഓടി തൃശൂരിലെത്തി. രാത്രി കാച്ചാനപ്പള്ളി മനയില്‍ ഏല്‍പ്പിച്ചു. മനക്കാര്‍ അത് മനപ്പറമ്പില്‍ത്തനെ പ്രതിഷ്ഠിച്ചു. കാച്ചാനപ്പള്ളീ മനയിലെ നമ്പൂതിരി കൊടുങ്ങല്ലൂരില്‍ ചെന്നു ഭജിച്ച് കുടപ്പുറത്തു കൊണ്ടുവന്ന് മനയിലെ തൂണിലാവാഹിച്ചതാണ് ഉപദേവതയായ ഭഗവതി എന്നും പഴമ.

ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ച മനപ്പറമ്പിലാണ് ഇപ്പോഴത്തെ ക്ഷേത്രം. ഇല്ലം അന്യം നിന്നപ്പോള്‍ ഭഗവതി കുടികൊള്ളുന്ന തൂണ് ക്ഷേത്രത്തില്‍ കൊണ്ടുവന്ന് പ്രതിഷ്ഠിക്കുകയായിരുന്നു. നമ്പൂതിരിയെയും അന്തര്‍ജ്ജനത്തെയും ക്ഷേത്രത്തില്‍ ബ്രഹ്മരക്ഷസ്സായി പ്രതിഷ്ടിച്ചിട്ടുണ്ട്. ക്ഷേത്രം ഇപ്പോള്‍ വടക്കെ അങ്ങാടി, ചിറയ്ക്കല്‍, പൂങ്കുന്നം ദേശക്കാരുടെതാണ്.

WEBDUNIA|
തൃശൂര്‍ പൂരത്തിന് തിരുവമ്പാടിയുടെ പഞ്ചവാദ്യം അതിപ്രശസ്തമാണ് (പഞ്ചവാദ്യത്തിന് ആദ്യ ഇടയ്ക്ക (ഢക്ക) ചേങ്ങില (കാംസ്യതാലം), ഭേരി, ശംഖ്, മദ്ദളം എന്നിവയായിരുന്നു. പിന്നീട് ചേങ്ങിലയുടെ സ്ഥാനത്ത് ഇലത്താളമായി. ഭേരിക്കു പകരം തിമില വന്നു. കൊമ്പ് ഉള്‍പ്പെടുത്തി ശംഖ് നാമമാത്രമാക്കി എന്നു പഴമ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :