ആരോഗ്യം അക്യുപ്രഷറിലൂടെ

PTIPTI
അക്യുപ്രഷര്‍ പുരാതനമായ ചികില്‍സാ സ‍മ്പ്രദായമാണ്. വിരലുകള്‍ ഉപയോഗിച്ച് ചര്‍മ്മത്തിലെ ചില പ്രധാന കേന്ദ്രങ്ങളില്‍ അമര്‍ത്തുകയും ശരീരത്തിന് സ്വാഭാവികമായുള്ള രോഗപ്രതിരോധ ശേഷി ഉത്തേജിപ്പിക്കുകയുമാണ് ഇതു കൊണ്ട് ചെയ്യുന്നത്.

വിരലുകള്‍ ഉപയോഗിച്ച് ചര്‍മ്മത്തിലെ ചില നിശ്ചിത സ്ഥാനങ്ങളില്‍ അമര്‍ത്തുമ്പോള്‍ മാംസപേശികള്‍ അയയുകയും രക്തചംക്രമണം കൂടുകയും ചെയ്യുന്നു. ഈ മാര്‍ഗ്ഗത്തിലൂടെ അസുഖങ്ങള്‍ ഭേദമാക്കാനും കഴിയും.

അക്യുപഞ്ചറും അക്യുപ്രഷറും ചര്‍മ്മത്തിലെ ഒരേ സ്ഥാനങ്ങളില്‍ തന്നെയാണ് സമ്മര്‍ദ്ദം ഏല്‍പ്പിക്കുന്നത്. എന്നാല്‍, അക്യുപഞ്ചറില്‍ സൂചി ഉപയോഗിക്കുമ്പോള്‍ അക്യുപ്രഷറില്‍ കൈവിരലുകള്‍ ഉപയോഗിക്കുന്നു എന്ന വ്യത്യാസമാണുള്ളത്. മന:സംഘര്‍ഷം മൂലമുണ്ടാകുന്ന അസുഖങ്ങള്‍ പരിഹരിക്കുന്നതിന് മനുഷ്യന്‍റെ കൈകള്‍ക്ക് അപാരമായ കഴിവുണ്ടെന്ന് അക്യുപ്രഷറിലൂടെ വ്യക്തമാകുന്നു.

യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലെന്നുള്ളതാണ് അക്യുപ്രഷറിന്‍റെ പ്രത്യേകത. മരുന്നുകള്‍ ഇല്ലാത്ത ചികിത്സാ സമ്പ്രദായമാണ് അക്യുപ്രഷര്‍. കണ്ണുകള്‍ക്കുണ്ടാകുന്ന വേദന, സൈനസ്, കഴുത്ത് വേദന, നടുവേദന, വാതം, മാംസ പേശികളുടെ വേദന, മനസംഘര്‍ഷം എന്നിവയ്ക്ക് ഉത്തമ ചികിത്സയാണ് അക്യുപ്രഷറിലുള്ളത്.

അള്‍സര്‍ മൂലമുണ്ടാകുന്ന വേദന, സ്തീകള്‍ക്ക് മാസമുറ സമയത്തുണ്ടാകുന്ന വേദന, മലബന്ധം, ദഹനക്കേട് എന്നിവയ്ക്ക് അക്യുപ്രഷറിലൂടെ പരിഹാരം കാണാനാകും. മനസിന്‍റെ ആശങ്ക അകറ്റാനും നന്നായി ഉറക്കം ലഭിക്കാനും ഈ ചികിത്സാ സമ്പ്രദായം വഴി കഴിയും.

ശരീരത്തിന്‍റെ താളവും ആരോഗ്യവും കാത്ത് സൂക്ഷിക്കാനും അക്യുപ്രഷര്‍ വഴി കഴിയുന്നതാണ്. സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കുക വഴി രോഗത്തെ പ്രതിരോധിക്കാനും ഇതിലൂടെ കഴിയും.




WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :