1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

മാനേജര്‍

മാനേജര്‍ ഫാക്ടറി ഒഴിവ് നിയമനം
അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ രണ്ട്‌ വര്‍ഷക്കാലത്തേക്ക്‌ കരാറടിസ്ഥാനത്തില്‍ മാനേജര്‍ (ഫാക്ടറി) ഒഴിവുണ്ട്‌. പ്രായം 40 വയസ്സ്‌. നിയമാനുസരണ വയസ്സിളവ്‌ ലഭിക്കും. ശമ്പളം : 16500 രൂപ.

യോഗ്യത : മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ ബിരുദം, ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും പ്രോസസ്സിംഗ്‌ ഇന്‍ഡസ്ട്രിയില്‍ ഏഴു വര്‍ഷത്തെ ജോലി പരിചയം - വെജിറ്റബിള്‍ ഓയില്‍ ഫാക്ടറിയില്‍ നിന്നുള്ള പ്രവൃത്തിപരിചയമുള്ളവര്‍ക്ക്‌ മുന്‍ഗണന.

യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 20-നകം അടുത്ത പ്രൊഫഷണല്‍ ആന്‍റ് എക്സിക്യൂട്ടീവ്‌ എമ്പ്‌ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യണം. ജോലിയുള്ളവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം.