1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഒളിമ്പിക്‍സ് 2008

ചരിത്രം തേടി മനോവ

ചരിത്രം തേടി മനോവ
 അസെനാറ്റേ മനോവ ബീജിംഗ്
PROPRO
ഒരു ചെറിയ പസഫിക് ദ്വീപായ തുവാലു ലോക ചരിത്രത്തില്‍ അത്രയൊന്നും അറിയപ്പെടുന്നതല്ല. എന്നാല്‍ ഒളിമ്പിക്‍സ് തുടങ്ങുന്നതോടെ ബ്രിട്ടീഷ് ഭരണത്തിനു കീഴിലുള്ള ഈ രാജ്യത്തിന്‍റെ പേര് കേട്ടു തുടങ്ങും. അടുത്ത മാസം ബീജിംഗില്‍ നടക്കുന്ന ഒളിമ്പിക്‍സില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ഈ ചെറിയ ദ്വീപ് രാജ്യം.

ബീജിംഗില്‍ ഏറ്റവും ചെറിയ ടീമുമായി എത്തുന്ന തുവാലു മൂന്ന് കായിക താരങ്ങളുമായിട്ടാണ് ഒളിമ്പിക്‍സിനെത്തുന്നത്. രണ്ട് വനിതാ അത്‌ലറ്റുകളും ഒരു വെയ്‌റ്റ് ലിഫ്റ്റിംഗ് താരവും ഇവരുടെ നിരയില്‍ നിന്നും മത്സരിക്കാന്‍ എത്തുന്നുണ്ട്.

മെര്‍ചെസില്‍ നിന്നും വനിതാ കായിക താരമായ അസെനാറ്റേ മനോവ ആകും ബീജിംഗ് ഒളിമ്പിക്‍സില്‍ ചരിത്രം കുറിക്കുക. അത്‌ലറ്റിക്‍സില്‍ പങ്കെടുക്കുന്നതോടെ ഈ ദ്വീപിലെ ആദ്യ വനിതാ ഒളിമ്പ്യനായി മനോവ മാറും. നന്നേ ചെറിയ ടീമുമായി എത്തുന്ന തുലാവുവിന്‍റെ ടീമില്‍ മനാവോയുടെ സഹതാരം ഒകിലായി തിനിലാവൂ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഉണ്ട്.

ഇവര്‍ക്ക് പുറമെ 69 കിലോ വിഭാഗത്തില്‍ ഭാരോദ്വഹനത്തില്‍ മത്സരിക്കാന്‍ ലോഗോണാ ഇസാവൂവും ഉണ്ട്. പലാവു മിനി ഗെയിം‌സില്‍ ഇസാവു ചരിത്രം കുറിച്ചിരുന്നു. അവിടെ വെങ്കലം കണ്ടെത്തിയ ഇസാവൂ തുവാലുവിന്‍റെ ആദ്യ മെഡല്‍ കായിക ചരിത്രത്തിലെ തന്നെ മെഡല്‍ നേട്ടമാണ് കണ്ടെത്തിയത്.

ഗ്വാട്ടിമാലയില്‍ 2007 ല്‍ നടന്ന സെഷനിലാണ് എണ്ണപ്പെട്ട താരങ്ങള്‍ മാത്രം അടങ്ങുന്ന തുവാലുവിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ഒളിമ്പിക് കുടുംബത്തിലേക്ക് സ്വാഗതം ചെയ്തത്. തുവാലുവിന്‍റെ ഒളിമ്പിക് ലക്‍ഷ്യത്തിനു സഹായം നല്‍കുന്നത് ഫിജിയാണ്. വെള്ളിയാഴ്ച പരിശീലനം തുടങ്ങിയിരിക്കുന്ന മനാവോ ഫിജി ടീമിനൊപ്പമാണ് പരിശീലനം നടത്തുന്നത്.