പേരിൽ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യവും സമ്പത്തും വന്നു ചേരും എന്ന് നമ്മൾ പലയിടത്തും പറഞ്ഞു കേട്ടിട്ടുണ്ടാകും. എന്നാൽ പേരിലെ കേവലം ചില അക്ഷരങ്ങൾക്ക് ഇത് നൽകാനാകുമോ എന്നാവും പലരും ആലോചിക്കുന്നത്. എന്നാൽ സംശയിക്കേണ്ടതില്ല. സംഖ്യാ ശാസ്ത്രം ആണ് ഇതിനു പിന്നിലെ രഹസ്യം. അക്ഷരങ്ങളെ സംഖ്യകളാക്കിയുള്ള കണക്കുകൂട്ടലുകളിലൂടെയാണ് ഇത് സധ്യമാകുന്നത്. ചില സംഖ്യകൾക്ക് ഐശ്വര്യം പ്രദാനം ചെയ്യാൻ കഴിയും. അതേസമയം ചില സംഖ്യകൾ ദോഷകരവുമാണ് എന്ന് സംഖ്യാ ജ്യോതിഷം വ്യക്തമായി...