ബീഫ് കഴിക്കുന്നത് മഹാത്മാ ഗാന്ധി ശക്തമായി എതിർത്തിരുന്നു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

Last Updated: തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (19:56 IST)
ഗോവധവുമായി ബന്ധപ്പെട്ട് ബിജെപി പിന്തുടരുന്നത് മഹത്മാ ഗാന്ധിയുടെ നിലപാട് എന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ബീഫ് കഴിക്കുന്നത് ഗാന്ധിജി ശക്തമായി എതിർത്തിരുന്നു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്ഥാവന. കർണാടകത്തിൽ ഗോവധ നിരോധനം ഏർപ്പെടുത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ഗോവധ നിരോധനത്തെ മഹത്മ ഗാന്ധിയുടെ ആശയവുമായി കേന്ദ്രമന്ത്രി ബന്ധിപ്പിച്ചത്.

കർണാടകത്തിൽ ഗോവധം നിരോധിക്കുന്ന കാര്യത്തിൽ ജനങ്ങളുടെ വികാരം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ നിലപാട്
സ്വീകരിക്കും എന്നയിരുന്നു മന്ത്രിയുടെ മറുപടി. 'ഗോവധ നിരോധനം പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. എന്നാൽ കർണാടക സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളുടെ വികാരം മാനിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. കേന്ദ്രമന്ത്രി പറഞ്ഞു.

കർണാടകത്തിൽ ഗോവധം നിരോധിക്കണം എന്നാവശ്യപ്പെട്ട് ബിജെപിയിലെ ഗോ സംരക്ഷണ സെൽ മുഖ്യമന്ത്രി ബിഎസ് യഡിയൂരപ്പക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. എന്നാൽ കർണാടകത്തിൽ ബീഫ് നിരോധിക്കുന്നത് ഗോവയിലെ ടൂറിസം രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് റിപ്പോർട്ടുകൾ. ഗോവയിലേക്ക് ഏറ്റവും കൂടുതൽ ബീഫ് എത്തുന്നത് കർണാടകത്തിൽ നിന്നുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :