Last Updated:
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (18:23 IST)
കമ്പ്യൂട്ടറുമായി ഡേറ്റകൾ പങ്കുവക്കുന്നതിനും സ്വീകരിക്കുന്നതിനുമായി കാലങ്ങളായി ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാർഗങ്ങളിൽ ഒന്നാണ് യുഎസ്ബി. ഓരോ അപ്ഡേഷനിലും മികച്ച ഫീച്ചറുകളും വേഗതയുമാണ് യുഎസ്ബി നൽകുന്നത്. ഇപ്പോഴിതാ കൂടുതൽ മികച്ച
യുഎസ്ബി 4 എത്തുകയാണ്.
സെക്കൻഡിൽ 40 ജിബി വരെ വേഗത്തിൽ ഡേറ്റകൾ കൈമാറ്റം ചെയ്യാൻ സാധിക്കും എന്നതാണ് യുഎസ്ബി 4ന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. തണ്ടർ ബോൾട്ട് പ്രോട്ടോക്കോൾ സ്പെസിഫിക്കേഷനെയും യുഎസ്ബി 4പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പല സോഴ്സുകളിൽ നിന്നും ഒരുമിച്ച് ഡേറ്റകൾ കൈമാറ്റം ചെയ്യാൻ സാധിക്കും എന്നതാണ് യുഎസ്ബി 4ന്റെ മറ്റൊരു പ്രത്യേകത.
യുഎസ്ബി ടൈപ് സി പോർട്ടിലേതിന് സമാനമായി ഡിസ്‌പ്ലേ പ്രോട്ടോക്കോളും ഉൾപ്പെടുത്തിയിരിക്കുന്നു. യുഎസ്ബിയുടെ നിലവിലെ വേർഷനുകളായ 2.0, 3.2 എന്നിവയുടെ ആർക്കിടെക്ച്വറിൽ ഊന്നിയാണ് പുതിയ യുഎസ്ബി 4 പോർട്ടും നിർമ്മിച്ചിരിക്കുന്നത് എങ്കിലും കൂടുതൽ ഫീച്ചറുകൾ യുഎസ്ബി 4ൽ പ്രതീക്ഷിക്കാം എന്നാണ് യുഎസ്ബി ഇംപ്ലിമെന്റേഴ്സ് ഫോറം വ്യക്തമാക്കുന്നത്.