പാക്ക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം, വീഡിയോ പുറത്തു‌വിട്ട് സേന !

Last Modified തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (19:03 IST)
ഡൽഹി: പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സേന. ആഗസ്റ്റ് ആദ്യ ആഴ്ചയിൽ ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരൻ സെക്ടറിലൂടെ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവേയാണ് ബോർഡർ ആക്ഷൻ ടീം അംഗങ്ങളെ ഇന്ത്യൻ സൈന്യം വെടിവച്ചു വീഴ്ത്തിയത്.

അഞ്ച് പാകിസ്ഥാൻ ബോർഡർ അക്ഷൻ ടീം അംഗങ്ങളെയാണ് ഇന്ത്യൻ സേന കൊലപ്പെടുത്തിയത്. സൈന്യം പുറത്തുവിട്ട രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ 5 പേരുടെ മൃതദേഹങ്ങൾ കാണാം. പാകിസ്ഥാൻ പതാകകളും നുഴഞ്ഞു കയറ്റക്കാരുടെ കൈവശമുണ്ടായിരുന്ന ബാഗും വീഡിയോയിൽ വ്യക്തമാണ്. ഡ്രോൺ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് സേന പുറത്തുവിട്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :