WEBDUNIA|
Last Modified തിങ്കള്‍, 6 മെയ് 2013 (18:03 IST)
മീന്‍ കറിക്ക് മദ്ധ്യതിരുവിതാംകൂറിന്‍റെ തനതുരുചി തന്നെ വേണം. എന്താ പരിചയമുണ്ടോ. ഇതാ പാചകം തുടങ്ങിക്കോളൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍
മീന്‍ കഷണങ്ങളാക്കിയത് - അര കിലോ മുളക് എണ്ണയില്‍ വറുത്ത് പൊടിച്ചത് - 1 ടീസ്പൂണ്‍ മല്ലിപ്പൊടി - 21 ടീസ്പൂണ്‍ ഇഞ്ചി - ഒരു ചെറിയ കഷ്ണം വെളുത്തുള്ളി - 6 അല്ലി കുടമ്പുളി - 2 അല്ലി വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍ കറിവേപ്പില - 2 ഇതള്‍
പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കുനുകുനെയരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നീ ചേരുവകള്‍ നല്ലതുപോലെ മൂപ്പിക്കുക. ഇതില്‍ കറിവേപ്പില ഇട്ട് ഇളക്കി മുളകും മല്ലിയും കൂടി ഇട്ട് ഇളക്കുക. ഈ മിശ്രിതത്തില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവിക്കുക. പുളി ഇതളായിത്തന്നെ ഇടുക. വെന്തു കുറുകിക്കഴിയുമ്പോള്‍ താത്തുവയ്ക്കുക. മരച്ചീനിയോടൊപ്പം ഒന്നാംതരം കറിയാണ് കുടമ്പുളിയിട്ട മീന്‍ കറി.