മാട്ടിറച്ചി പുരട്ടിയത്‌

WEBDUNIA| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2013 (17:41 IST)
വിശേഷാവസരങ്ങളില്‍ ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കുക അസാദ്ധ്യം. ഇതാ മാട്ടിറച്ചി പുരട്ടിയത്. വൈവിദ്ധ്യത്തിനൊപ്പം കൊതിയൂറും രുചിയും.

ചേര്‍ക്കേണ്ട ഇനങ്ങള്‍:

മാട്ടിറച്ചി - അര കിലോ
വെടിയുപ്പ്‌ - ഒരു ടീസ്പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
കുരുമുളക്പൊടി - ആവശ്യത്തിന്‌
ചെറുനാരങ്ങ - 23
പഞ്ചസാര - അര ഡിസേര്‍ട്ട്‌ സ്പൂണ്‍

പാകം ചെയ്യേണ്ട വിധം:

മാട്ടിറച്ചിക്കഷണത്തില്‍ ഒരു ഫോര്‍ക്കു കൊണ്ടു കുത്തുക. രണ്ടും മൂന്നും ആറും ചേരുവകള്‍ ഒന്നിച്ച്‌ ചേര്‍ത്ത്‌ അരയ്ക്കുക. ചെറുനാരങ്ങാ നീര്‌ ഈ അരപ്പില്‍ ചേര്‍ത്ത്‌ ഇറച്ചിക്കഷണത്തില്‍ പുരട്ടുക. നാരങ്ങാ തൊലി ചേര്‍ത്ത്‌ രണ്ടു ദിവസം കഴിഞ്ഞ്‌ ഇറച്ചിക്കഷണം തിരിച്ചിടണം. മൂന്നാമത്തെ ദിവസം ഇറച്ചി കഴുകി തണുത്ത വെള്ളത്തില്‍ മുക്കി വയ്ക്കുക. പ്രഷര്‍ കുക്കറില്‍ 20 മിനിട്ട്‌ വേവിച്ച്‌ കഷണങ്ങളാക്കി ഉപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :