പപ്പായ സലാഡ്

WEBDUNIA| Last Modified ശനി, 27 ഏപ്രില്‍ 2013 (17:03 IST)
പപ്പായയുടെ ഗുണങ്ങള്‍ ഇപ്പോഴും നമ്മള്‍ മനസ്സിലാക്കിയിട്ടില്ല എന്നു വേണം കരുതാന്‍. ഇതാ പപ്പായ സലാഡ് ഉണ്ടാക്കുന്ന വിധം...

ചേര്‍ക്കേണ്ട ഇനങ്ങള്‍

കപ്പളങ്ങാപ്പഴം - ഒരു കിലോ
കൈതച്ചക്ക പഴം - 1/4 കിലോ
പൂവന്‍ പഴം - 8 എണ്ണം
ഏത്തപ്പഴം - 4 എണ്ണം
ചെറുതേന്‍ - 8 സ്പൂണ്‍

പാകം ചെയ്യേണ്ട വിധം

പഴുത്ത കപ്പളങ്ങാ, കൈതച്ചക്ക ഇവ ചെത്തി ചെറുതായി അരിയുക. പൂവന്‍ പഴം, ഏത്തപ്പഴം ഇവ തൊലിച്ച്‌ കനം കുറച്ച്‌ വട്ടത്തില്‍ അരിയുക. ഇവ എല്ലാം ഒന്നിച്ച്‌ ചേര്‍ത്ത്‌ തേനിലിട്ടിളക്കി കുറച്ച്‌ സമയം വച്ചേക്കുക. തേനിന്‌ പകരം ശര്‍ക്കര പാനിയാക്കിയത്‌ ചേര്‍ത്തും ഉപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :