തേങ്ങ അരയ്ക്കാതെ മീൻ കറി ഉണ്ടാക്കുന്നതെങ്ങനെ എന്ന് അറിയാമോ?

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 22 ജനുവരി 2020 (19:11 IST)
ഏതൊരാളുടേയും വായില്‍ വെള്ളമൂറുന്ന ഒന്നാണ് മീന്‍ കറി. പല നാ‍ടുകളിലും പല തരത്തിലുള്ള മീന്‍ കറികളാണ് തയ്യാറാക്കുക. മലബാര്‍ മീന്‍ കറിയുടേയും മറ്റുമെല്ലാം മണം ലഭിക്കുമ്പോള്‍ തന്നെ ഏതൊരാളുടേയും വായില്‍ കപ്പലോടിക്കാനുള്ള വെള്ളമെത്തും. തേങ്ങ അരച്ചും അരക്കാതെയും കുടമ്പുളിയിട്ടും ഇടാതെയുമെല്ലാം മീന്‍ കറികള്‍ തയ്യാറാക്കറുണ്ട്. തേങ്ങ അരക്കാതെ എങ്ങിനെയാണ് മീന്‍ കറി ഉണ്ടാക്കുകയെന്ന് നോക്കാം...

ചേരുവകള്‍:-

കഷണങ്ങളാക്കിയതോ അല്ലാത്തതോ ആയ മീന്‍: അര കിലോ
എണ്ണയില്‍ വറുത്ത് പൊടിച്ച മുളക്: മൂന്ന് ടീസ്പൂണ്‍
മല്ലിപ്പൊടി: 1/2 ടീസ്പൂണ്‍
കടുക് ചെറിയ അളവ്
ഒരു ചെറിയ കഷ്ണം ഇഞ്ചി
ആറ് അല്ലി വെളുത്തുള്ളി
കുടമ്പുളി രണ്ട് അല്ലി
വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില 2 ഇതള്‍
ഉപ്പ പാകത്തിന്

തയ്യാറാക്കുന്ന വിധം:-

ഒരു ചീനച്ചട്ടിയിലോ മണ്‍ചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ അല്‍പ്പം കടുക് ഇടുക. കടുക് പൊട്ടിയ ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നീ ചേരുവകള്‍ നല്ലതുപോലെ മൂപ്പിക്കുക. ഇതില്‍ കറിവേപ്പില ഇട്ട് ഇളക്കി മുളകും മല്ലിയും കൂടി ഇട്ട് ഇളക്കുക. ഈ മിശ്രിതത്തില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മീന്‍ കഷ്ണങ്ങള്‍ കൂടി ഇട്ടു വേവിക്കുക. പുളി ഇതളായിത്തന്നെ ഇടുക. വെന്തു കുറുകിക്കഴിയുമ്പോള്‍ താത്തുവയ്ക്കുക. ചോറിനോടൊപ്പമോ മരച്ചീനിയോടൊപ്പമോ കൂട്ടി കഴിക്കാന്‍ പറ്റുന്ന ഒന്നാംതരം കറിയാണ് കുടമ്പുളിയിട്ട മീന്‍ കറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :