1. മറ്റുള്ളവ
  2. പാചകം
  3. സസ്യാഹാരം
  4. How to prepare Tomato Chutney

5 മിനിറ്റ് കൊണ്ട് തക്കാളി ചമ്മന്തി റെഡി

തക്കാളി ചമ്മന്തി
തക്കാളി ചമ്മന്തി കഴിച്ചിട്ടുണ്ടോ. ദോശയ്ക്കും ചപ്പാത്തിക്കും ഒപ്പം കഴിക്കാന്‍ ഗംഭീര വിഭവമാണിത്. ചട്നി പോലെ തന്നെ. ഇതാ കറിക്കൂട്ട്. പാചകം തുടങ്ങിക്കോളൂ.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
തക്കാളി - 300 ഗ്രാം
പഞ്ചസാര - 250 ഗ്രാം
ചുവന്ന മുളക് - 20 ഗ്രാം
ഉപ്പ് - പാകത്തിന്
വെളുത്തുള്ളി - 1/2 ചുള
 
പാകം ചെയ്യേണ്ട വിധം:
 
ഇഞ്ചിയും ചുവന്ന മുളകും വെളുത്തുള്ളിയും അരച്ചെടുക്കുക. തക്കാളി തൊലി മാറ്റി ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇതും അരച്ചു വച്ച ചേരുവകളും ചേര്‍ത്ത് ചട്ണിക്കു പാകമാകുന്നതുവരെ വേവിച്ച് ഇറക്കി വയ്ക്കുക. മല്ലിയില വിതറി ചൂടോടെ ഉപയോഗിക്കുക.
About Writer
ഗോൾഡ ഡിസൂസ
അടുത്ത ലേഖനം
തുടയിലെ കൊഴുപ്പകറ്റാൻ വഴി ഇതാ !