വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി ബലാത്സംഗ കുറ്റം സമ്മതിച്ചു

സൂറത്ത്| WEBDUNIA|
PTI
PTI
വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി ആശാറാമിന്റെ ആശ്രമത്തില്‍ താമസിച്ച പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതായി സമ്മതിച്ചു. രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് എട്ട് സ്ത്രീകളെ പീഡിപ്പിച്ചതായും നാരായണ്‍ സായി പറഞ്ഞതായി സൂറത്ത് പൊലീസ് കമ്മീഷണര്‍ സുരേഷ് അസ്താന പറഞ്ഞു. ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.

ഗുജറാത്തിലെ ആശ്രമത്തില്‍ വെച്ച് 2002നും 2005നും ഇടയില്‍ ആശാറാം ബാപുവും മകനും നിരവധി തവണ തങ്ങളെ പീഡനത്തിനിരയാക്കിയതായി ഇവിടെ താമസിച്ചിരുന്ന രണ്ടു സഹോദരിമാര്‍ പരാതി നല്‍കിയിരുന്നു.

ജോധ്പൂരിലെ ആശ്രമത്തില്‍വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയതായി സ്കൂള്‍ വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ അറസ്റ്റിലായ ആശാറാം ബാപ്പു കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ രാജസ്ഥാനിലെ ജയിലില്‍ ആണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :