ആദ്യ രാത്രിയില്‍ വധു പറഞ്ഞു “താന്‍ ആശാറാം ബാപ്പുവിന്റെ ഭക്തയാണ്” ,വരന്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടു

ഗാസിയാബാദ്| WEBDUNIA|
PTI
ആശാറാം ബാപ്പുവിന്റെ ഭക്തയാണെന്ന് അറിയിച്ച നവവധുവിനെ ഭര്‍ത്താവ് ആദ്യ രാത്രിയില്‍ ഇറക്കി വിട്ടു. ഉത്തര്‍‌പ്രദേശിലെ ഗാസിയാബാദിലാണ് ഇത്തരത്തിലുള്ള ഒരു സംഭവം നടന്നത്.

ഗാസിയാബാദിലെ ബസ്തി പ്രദേശത്തുള്ള നവദമ്പതികള്‍ക്കിടയിലാണ് ഈ സംഭവം അരങ്ങേറിയത്. കവിനഗര്‍ പ്രദേശത്ത് ട്രാവല്‍ ‌ഏജന്‍സി നടത്തിയിരുന്ന യുവാവും ഗാസിയാബാദ് പ്രദേശത്ത് താമസിച്ചിരുന്ന യുവതിയും തമ്മിലാണ് വിവാഹിതരായത്. എന്നാല്‍ ആദ്യ രാത്രിയില്‍ പരസ്പരം സംസാരിക്കുന്നതിനിടയില്‍ യുവതി താന്‍ ആശാറാം ബാപ്പുവിന്റെ തികഞ്ഞ ഭക്തയാണെന്ന് അറിയിച്ചു.

ഇതില്‍ ക്ഷുഭിതനായ വരന്‍ ഭാര്യയെയും ആശാറാം ബാപ്പുവിനെയും ചീത്തവിളിക്കുകയും റൂമില്‍ നിന്നും ഇറക്കി വിടുകയുമായിരുന്നു. തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇരു വീട്ടുകാരും തമ്മില്‍ പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

ഇരുവരുടെയും പ്രശ്നം ഇപ്പോള്‍ ഗാസിയാബാദിലെ കുടുംബ കോടതിയില്‍ എത്തിയിരിക്കുകയാണ്. ആശാറാം ബാപ്പുവിന്റെ പീഡന പരമ്പരകള്‍ കാരണം ഇവര്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവിതമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :