ആശാറാം ബാപ്പുവിന്റെ മകനെതിരെ ലൈംഗികാരോപണം

സൂററ്റ്| WEBDUNIA| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (11:02 IST)
PTI
ആശാറാം ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ ലൈംഗികാരോപണം. ഇരുവരും പീഡിപ്പിച്ചെന്നാരോപിച്ച് രണ്ട് സഹോദരിമാര്‍ പൊലീസില്‍ പരാതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തതായി സൂറത്ത് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.നാരായണ്‍ സായിയെ ഉടന്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. 2001-2006 കാലയളവിലാണ് പീഡനം നടന്നതെന്നാണ് സഹോദരിമാരുടെ പരാതി.

നാരായണ്‍ സായിക്കെതിരെ സൂററ്റിലെ ഝാന്‍ഗിര്‍പുര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആശാറാം ഇപ്പോള്‍ ജോധ്പുര്‍ ജയിലിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :