ലാന്‍ഡ് ചെയ്യുന്നതിനിടെ യാത്രക്കാരന് വിമാനത്തില്‍ നിന്ന് ചാടി
ചെന്നൈ|
WEBDUNIA|
PRO
PRO
എയര്‍ ഇന്ത്യയുടെ വിമാനം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ യാത്രക്കാരന് വിമാനത്തില്‍ നിന്ന് ചാടി. ദുബായില്‍ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കായ തിരുച്ചിറപള്ളി സ്വദേശി കമാല്‍ പാഷയാണ്(28) വിമാനത്തില്‍ നിന്ന് ചാടിയത്. വിമാനത്തില്‍ നിന്ന് പുറത്ത് ചാടിയ ഉടനെ റണ്‍വേയിലൂടെ ഓടിയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു.
വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ കമാല്‍പാഷ എമര്‍ജന്‍സി വാതില്‍ വഴി പുറത്തുചാടുകായായിരുന്നു. ദുബായില്‍ നിന്ന് എത്തിയ വിമാനത്തിന്റെ എയറോബ്രിഡ്ജ് തുറക്കാന്‍ യാത്രക്കാര്‍ കാത്ത് നില്‍ക്കുന്നതിനിടെയാണ് കമല്പാഷ പുറത്ത് ചാടിയത്.
കമല്‍ പാഷയെ സുരക്ഷ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. ജോലിയിലെ സമ്മര്‍ദ്ദമാണ് ഇത്തരം സാഹസത്തിന് മുതിരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.