പക്ഷിയിടിച്ച വിമാനം കരിപ്പൂരില്‍ തിരിച്ചിറക്കി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനം പക്ഷി ഇടിച്ചതിനേത്തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന്‌ വിമാനത്തിന്റെ ഒരു എന്‍ജിന്‌ കേടുപാട്‌ പറ്റിയിരുന്നു. ഇത്‌ മനസിലാക്കിയ പൈലറ്റ് അടിയന്തരമായി ലാന്‍ഡിംഗിന്‌ അനുമതി തേടുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്ത വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക്‌ മാറ്റിയതായി എയര്‍ ഇന്ത്യ അറിയിച്ചു.

വിമാനത്തിന്റെ എന്‍ജിന്‍ തകരാര്‍ പരിഹരിച്ച ശേഷമോ പകരം വിമാനമെത്തിച്ചതിന് ശേഷമോ മാത്രമേ ഇവര്‍ക്ക്‌ യാത്ര തുടരാന്‍ കഴിയൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :