മന്ദീപ് മിന്നി; പഞ്ചാബ് ചെന്നൈയെ കീഴടക്കി

ചെന്നൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സ് ഇലവന് ജയം. മന്ദീപ് സിംഗിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് പഞ്ചാബ് ചെന്നൈയെ പരാജയപ്പെടുത്തിയത്. പഞ്ചാബ് ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നിശ്ചിത ഓവറില്‍ 149 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ മന്ദീപ് സിംഗും മാര്‍ഷും മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. മന്ദീപ് സിംഗ് 50 പന്തുകളില്‍ നിന്ന് ഒരു സിക്സറും അഞ്ച് ഫോറുകളും ഉള്‍പ്പടെ 56 റണ്‍സ് ആണ് എടുത്തത്. മാര്‍ഷ് 32 റണ്‍സ് എടുത്തു. നിശ്ചിത ഓവറില്‍ പഞ്ചാബ് 156 റണ്‍സാണ് എടുത്തത്.

ചെന്നൈക്ക് വേണ്ടി മോര്‍ക്കല്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ബ്രാവോ രണ്ട് വിക്കറ്റുകള്‍ എടുത്തു. കുലശേഖര ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് വേണ്ടി പ്ലെസ്സിസ് 29 റണ്‍സ് എടുത്തു. ബദരീനാഥ് 25 റണ്‍സെടുത്തു. സുരേഷ് റെയ്നയ്ക്ക് 15 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ബ്രാവോ 30 റണ്‍സ് എടുത്ത് മികവ് കാട്ടി. മറ്റുള്ളവര്‍ക്ക് ആര്‍ക്കും തിളങ്ങാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :