പഞ്ചാബിനെതിരെ ചെന്നൈക്ക് ലക്‍ഷ്യം 157 റണ്‍സ്

ചെന്നൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 157 റണ്‍സിന്റെ വിജയലക്‍ഷ്യം. മന്ദീപ് സിംഗിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് മോശമല്ലാത്ത സ്കോറിലെത്തിയത്.

ടോസ് നേടിയ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ഓപ്പണര്‍മാരായ മന്ദീപ് സിംഗും മാര്‍ഷും മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. മന്ദീപ് സിംഗ് 50 പന്തുകളില്‍ നിന്ന് ഒരു സിക്സറും അഞ്ച് ഫോറുകളും ഉള്‍പ്പടെ 56 റണ്‍സ് ആണ് എടുത്തത്. മാര്‍ഷ് 32 റണ്‍സ് എടുത്തു.

ചെന്നൈക്ക് വേണ്ടി മോര്‍ക്കല്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ബ്രാവോ രണ്ട് വിക്കറ്റുകള്‍ എടുത്തു. കുലശേഖര ഒരു വിക്കറ്റ് വീഴ്ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :