ചൈനീസ് നഗരമായ ദലിയാനില്‍ നിന്നുള്ള വിമാനഗതാഗതം കനത്ത മൂടല്‍ മഞ്ഞും കാറ്റും മൂലം താറുമാറായിരുന്നു. വിമാനങ്ങള്‍ നിര്‍ത്തലാക്കുകയോ വൈകി പുറപ്പെടുകയോ ചെയ്തു. 30,000ലധികം വരുന്ന യാത്രക്കാരാണ് രാജ്യത്തെ വടക്കുകിഴക്കന്‍ നഗരത്തിലെ ഈ വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയത്.
വിമാനങ്ങള്‍ അനിശ്ചിതമായി വൈകിയപ്പോള്‍ യാത്രക്കാര്‍ അസ്വസ്ഥരായി. ഇവരുടെ ബോറടി മാറ്റാന്‍ വിമാനത്താവള അധികൃതര്‍ ഒരു വഴി കണ്ടെത്തി.
അവര്‍ ചിയര്‍ഗേള്‍സിനെ ഏര്‍പ്പാടാക്കി. യാത്രക്കാര്‍ ചിയര്‍ഗേള്‍സിന്റെ ഡാന്‍സ് കണ്ട് ബോറടി മാറ്റുകയും ചെയ്തു.