പോളണ്ട്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തിങ്കളാഴ്ച യാത്രതിരിച്ചു. ഇരു രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ശക്തമാക്കുന്നതിനുള്ള ഉടമ്പടികള്‍ ഒപ്പുവയ്ക്കുകയാണ് സന്ദര്‍ശനോദ്ദേശം.
ആണവോര്‍ജ്ജ മേഖലയില്‍ ഉയര്‍ന്നു വരുന്ന രാജ്യമായ ഇന്ത്യയും യൂറോപ്പുമായി മേഖലയിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനത്തിലൂടെ സാധ്യമാവും എന്ന് കേന്ദ്ര വ്യാവസായിക സഹമന്ത്രി അശ്വനികുമാര്‍ മാധ്യമ ലേഖകരോട് പറഞ്ഞു. പ്രതിഭാ പാട്ടീലിനെ അശ്വനികുമാറും അനുഗമിക്കുന്നുണ്ട്.
സാമ്പത്തിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും സന്ദര്‍ശനത്തിലെ മുഖ്യ ലക്‍ഷ്യമാണ്. സ്പെയിനിലേക്ക് ഒരു ഇന്ത്യന്‍ രാഷ്ട്രപതി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.