ജര്‍മ്മന്‍-പോളണ്ട്‘ നഗ്ന യുദ്ധം’

ലണ്ടന്‍| WEBDUNIA|
രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് ദശകങ്ങള്‍ക്ക് ശേഷം ജര്‍മ്മന്‍‌കാരും പോളണ്ടുകാരും തമ്മില്‍ വീണ്ടും പോരാട്ടം. ആയുധം കൊണ്ടല്ലന്ന് മാത്രം. നഗ്നതയുടെ പേരിലാണ് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് എന്നതാണ് എന്നതാണ് ഏറെ രസകരം.

ജര്‍മ്മനിയും പോളണ്ടും സംയുക്തമായി മേല്‍‌നോട്ടം വഹിക്കുന്ന ഉസ്ദം കടലോര വിനോദ സഞ്ചാര കേന്ദ്രത്തെ ചൊല്ലിയാണ് തര്‍ക്കം. ജര്‍മ്മന്‍കാര്‍ക്കാണെങ്കില്‍ പൂര്‍ണ്ണ നഗ്നരായി കടല്‍‌തീരത്ത് വെയില്‍ കായാനാണ് താല്പര്യം. പോളണ്ട്കാ‍രാകട്ടെ ഇതിനെ എതിര്‍ക്കുന്നു.

അയല്‍ക്കാരായ പോളണ്ടുകാരുടെ യാഥാസ്ഥിക രീതികളില്‍ ജര്‍മ്മന്‍‌കാര്‍ അസ്വസ്ഥരാണെന്നാണ് പ്രമുഖ ജര്‍മ്മന്‍ വെബ്‌സൈറ്റായ ബി ഐ എല്‍ ഡി ഡോട്ട് കോം വെളിപ്പെടുത്തുന്നത്. എന്ത് വന്നാലും തുണിയില്ലാതെ കടല്‍ത്തീരത്ത് വെയില്‍കായുമെന്നാണ് ജര്‍മ്മന്‍‌കാര്‍ പറയുന്നത്.

ഇത് നഗ്നതയുടെ തീരമാണ്. പോളണ്ടുകാര്‍ ശരീരം മുഴുവന്‍ മറച്ച് ഇവിറ്റെ വരുന്നത് അരോചകമാണ്- ജര്‍മ്മന്‍‌കാരനായ എല്‍ക് ബെര്‍ണ്‍ഹോളസിനെ ഉദ്ധരിച്ച് ബ്രിട്ടനിലെ ‘ഡയ്‌ലി സ്റ്റാര്‍’ ദിനപ്പത്രം പറയുന്നു.

എന്നാല്‍, ജര്‍മ്മന്‍‌കാര്‍ നാണമില്ലാത്തവരാണെന്ന് പോളണ്ട്കാര്‍ പറയുന്നു. ഞങ്ങള്‍ ഒരിക്കലും നഗ്നരായി കടലില്‍ കുളിക്കാറില്ല. ഞങ്ങള്‍ കത്തോലിക്കരാണ്- പോളണ്ടുകാ‍രനായ അഞ്ച പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :