റഷ്യ മിസൈല്‍ വിന്യാസം അവസാനിപ്പിച്ചു

മോസ്കോ| WEBDUNIA|
ക്‍ലാനിംഗ്രഡില്‍ മിസൈല്‍ വിന്യാസം നടത്തുന്നത് റഷ്യ താല്‍‌ക്കാലികമായി അവസാനിപ്പിച്ചു. അമേരിക്കയുടെ യൂറോപ്പിലെ പ്രതിരോധനയത്തില്‍ മാറ്റം വന്നതിനെത്തുടര്‍ന്നാണിത്. ഇന്‍റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

യൂറോപ്പിലെ അമേരിക്കയുടെ നയത്തില്‍ വന്ന മാറ്റമാണ് പോളണ്ട് അതിര്‍ത്തിയിലെ ക്‍ലാനിംഗ്രഡില്‍ മിസൈല്‍ വിന്യാസം നടത്തുന്നത് റഷ്യ താല്‍‌ക്കാലികമായി അവസാനിപ്പിക്കാന്‍ കാരണം. ഇന്‍റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

അതേസമയം ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നും ഉണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ തടയാനാണ് പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലും മിസൈല്‍ പ്രതിരോധ റഡാറുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നാണ് അമേരിക്കന്‍ ഭാഷ്യം.

എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള നീക്കമായാണ് അമേരിക്കന്‍ നടപടികളെ റഷ്യ വീക്ഷിച്ചിരുന്നത്. ശീതസമരത്തിന് ശേഷം റഷ്യ - യുഎസ് നയതന്ത്ര ബന്ധം ഏറ്റവും കൂടുതല്‍ മോശമാവാന്‍ ഈ നടപടികള്‍ കാരണമായിരുന്നു. അതേസമയം അമേരിക്കയിലെപുതിയ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ റഷ്യ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :