പോളണ്ട്-യു എസ് ധാരണ

വാഴ്സാ| WEBDUNIA| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2008 (17:34 IST)
പോളണ്ടില്‍ അമേരിക്കന്‍ മിസൈല്‍ കവചം സ്ഥാപിക്കുന്നതിനുള്ള ധാരണയില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടുന്നതിനാണ് ഈ സംവിധാനമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും പോളണ്ട് വിദേശ കാര്യ മന്ത്രി റഡോസ്ലാ സികോസ്കിയുമാണ് ധാരണയില്‍ ഒപ്പുവച്ചത്. “ ധാരണ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഭീഷണികള്‍ നേരിടാന്‍ പ്രാപ്തമാക്കും. പ്രത്യേകിച്ചും ഇറാന്‍, ഉത്തരകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണികള്‍”- ധാരണ ഒപ്പുവയ്ക്കും മുന്‍പ് കോണ്ടലീസ റൈസ് പറഞ്ഞു.

പ്രതിരോധമാണ് മിസൈല്‍ കവചം സ്ഥാപിക്കുന്നതിലൂടെ ലക്‍ഷ്യമിടുന്നത്. പോളണ്ടുമായുള്ള സഹകരണം ശക്തമാക്കാന്‍ ഇത് സഹായിക്കും - റൈസ് അഭിപ്രായപ്പെട്ടു.

പോളണ്ടില്‍ 2011നും 2013നും ഇടയ്ക്ക് 10 മിസൈല്‍ വേധ മിസൈലുകള്‍ സ്ഥാപിക്കാനാണ് അമേരിക്ക ലക്‍ഷ്യമിടുന്നത്. ഇതിന് പുറമെ അയല്‍ രാജ്യമായ ചെക് റിപ്പബ്ലിക്കില്‍ റഡാ‍ര്‍ സംവിധാനം ഒരുക്കുന്നതിനും പദ്ധതിയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :