ഇവാനോവിക്ക് സറീനാ മുന്നോട്ട്

PTIPRO
ലോക ഒന്നാം നമ്പര്‍ താരം അന്ന ഇവാനോവിക്കും അമേരിക്കന്‍ താരം സറീനാ വില്യംസും വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് മൂന്നാം റൌണ്ടില്‍ കടന്നു. രണ്ടാം റൌണ്ട് പോരാട്ടത്തില്‍ സെര്‍ബിയന്‍ താരം അന്നാ ഇവാനൊവിക് 6-7, 7-6, 10-8 എന്ന സ്കോറിനായിരുന്നു എതിരാളിയായ നതാലിയാ ഡെച്ചിയെ മറികടന്നത്.

വെറും 21 മിനിറ്റിനുള്ളില്‍ ഫ്രഞ്ച് താരത്തിനെ വീഴ്ത്തിയ അന്ന വിംബീള്‍ഡണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സര വിജയി എന്ന റെക്കോഡിലേക്കും കുതിച്ചു. മൂന്നാം റൌണ്ടില്‍ ചൈനയുടെ ജി സെംഗിനെതിരെയാണ് ഇവാനോവിക്കിന്‍റെ പോരാട്ടം. രണ്ടാം റൌണ്ടില്‍ ജി സെംഗ് എലനാ ബാള്‍ട്ടാക്കയെ 2-6, 5-7 നാണ് തോല്‍പ്പിച്ചത്.

മുന്‍ ഒന്നാം നമ്പര്‍ താരം സറീന വില്യംസ് പോളണ്ട് താരം ഊര്‍സുല റാഡ്‌വാന്‍സ്‌കയെ 6-4, 6-4 നു പരാജയപ്പെടുത്തി മൂന്നാം റൌണ്ടില്‍ എത്തി. 2002 ലെയും 2003 ലെയും ജേത്രി കൂടിയായിരുന്ന സറീന അടുത്ത മത്സരത്തില്‍ നേരിടുക മുന്‍ ഒന്നാം നമ്പര്‍ താ‍രവും 2006 ലെ ഫ്രഞ്ച് ഓപ്പണ്‍ താരവുമായ അമേലി മൌറിസ്മോയെ ആണ്.

ലണ്ടന്‍:| WEBDUNIA|
സ്പാനിഷ് വനിതാ താരം വിര്‍ജീനിയ റുവാണോ പാസ്ക്കലിനെ 4-6, 6-1, 6-1 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് അമേലി മൌറിസ്മോ മൂന്നാം റൌണ്ടില്‍ കടന്നത്. വിംബിള്‍ഡണില്‍ ഇതിനു മുമ്പ് രണ്ട് തവണ മൌറിസ്മോ സറീനയെ നേരിട്ടപ്പോഴും ജയം സറീനയ്‌ക്കായിരുന്നു. റഷ്യന്‍ താരം സ്വറ്റ്‌ലാന കുസ്‌നെറ്റ്സോവ, മരിയന്‍ ബര്‍ത്തോളി, അന്നാ ചക്ക് വെറ്റാഡ്‌സേ, വൈദിസോവ, ഡെമന്‍റിയേവ ഷിയാവോണ എന്നിവരെല്ലാം മൂന്നാം റൌണ്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :