പോളണ്ടിനെ ആക്രമിക്കുമെന്ന് റഷ്യ

മോസ്കോ| WEBDUNIA| Last Modified ശനി, 16 ഓഗസ്റ്റ് 2008 (11:28 IST)
അമേരിക്കയുമായി സഹകരിച്ച് പോളണ്ട് ഏര്‍പ്പെടുത്തുന്ന മിസൈല്‍ പ്രതിരോധ സംവിധാനം ആ രാജ്യത്തിനെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ ഇടയാക്കുമെന്ന് റഷ്യയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍. ആണവ ആക്രമണം നടത്താന്‍ റഷ്യയിലെ സൈനിക സിദ്ധാന്തം അനുവദിക്കുന്നുണ്ടെന്നും കേണല്‍- ജനറല്‍ അനറ്റോളി നൊഗോവിട്സിന്‍ പറഞ്ഞു.

അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ പോളണ്ട് സമ്മതം നല്‍കിയിരുന്നു. പോളണ്ടിന്‍റെ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താമെന്ന് അമേരിക്ക വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണിത്.

അമേരിക്ക സ്വന്തം ആവശ്യത്തിനാണ് പോളണ്ടില്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കുന്നത്. പോളണ്ടിന്‍റെ സുരക്ഷ അല്ല അവര്‍ ലക്‍ഷ്യമാക്കുന്നത്. ഇക്കാര്യം നൂറ് ശതമാനം ഉറപ്പാണ്- അനറ്റോളി നൊഗോവിട്സിന്‍ പറഞ്ഞു.

റഷ്യയുടെ നിലവിലുള്ള സുരക്ഷാ സിദ്ധാന്തമനുസരിച്ച് ആണവ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പ്രശ്നമൊന്നുമില്ലെന്ന് അനറ്റോളി നൊഗോവിട്സിന്‍ പറഞ്ഞു. ദേശീയ സുരക്ഷാ സിദ്ധാന്തം 2000 ല്‍ റഷ്യ നവീകരിച്ചിരുന്നു.

ഇറാന്‍, അല്‍ ക്വൊയ്ദ എന്നിവിടങ്ങളില്‍ നിന്ന് അമേരിക്കയ്ക്കെതിരെയും സഖ്യകക്ഷികള്‍ക്കെതിരെയും ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ആക്രമണം പ്രതിരോധിക്കുന്നതിനാണ് മിസൈല്‍ പ്രതിരോധ സംവിധാനമെന്നാണ് അമേരിക്ക വാദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :