പാലിക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങള്‍ക്ക് നല്‍കാവൂയെന്ന് മന്‍മോഹന്‍സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പാലിക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങള്‍ക്ക് നല്‍കാവൂവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസ് എംപിമാരോടാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് സോണിയാഗാന്ധിയും എംപിമാരോട് ആവശ്യപ്പെട്ടു.

ലോക്‌സഭാ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഉപദേശം. നടപ്പാക്കാവുന്ന വാഗ്ദാനങ്ങളെ ജനങ്ങള്‍ക്ക് നല്‍കാവൂ എന്ന് കോണ്‍ഗ്രസ് എംപിമാരോട് അദ്ദേഹം ഉപദേശിച്ചു.

നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പില്‍ നേരിട്ട പരാജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശപ്പെടേണ്ടതില്ലെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കുന്ന പുരോഗമനത്തിന്റെ പത്തു വര്‍ഷങ്ങള്‍ എന്ന പുസ്തകവും യോഗത്തില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :