പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യനായ വ്യക്തിയാണ് രാഹുല്‍ഗാന്ധിയെന്ന് മന്‍മോഹന്‍സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ എന്തുകൊണ്ടും യോഗ്യനായ വ്യക്തിയാണ് രാഹുല്‍ഗാന്ധിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. രാഹുലിന്റെ നേതൃത്വത്തിനുകീഴില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്.

ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങവെ പ്രത്യേക വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.തൃണമൂല്‍ കോണ്‍ഗ്രസ്സുമായി ഭാവിയില്‍ സഖ്യമുണ്ടാക്കുമോ ഇല്ലയോ എന്ന കാര്യം തള്ളിക്കളയാന്‍ അദ്ദേഹം തയ്യാറായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :