പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടര്‍ച്ചയായി അഞ്ചാം തവണയും അസമില്‍ നിന്ന് രാജ്യസഭയിലെത്തി. 1991 മുതലാണ് മന്‍മോഹന്‍ സിംഗ് അസമില്‍ നിന്ന് രാജ്യസഭയിലേക്കെത്തുന്നത്.
വ്യാഴാഴ്ച ദിസ്പൂരിലെ സെക്രട്ടേറിയേറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 126 അംഗ നിയമസഭയില്‍ നിന്ന് അദ്ദേഹത്തിന് 49 വോട്ടുകളാണ് ലഭിച്ചത്.
നിയമസഭയില്‍ 112 വോട്ടുകളാണ് പോള്‍ ചെയ്തത്. ബി.ജെ.പിയും അസം ഗണ പരിഷത്തും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് നാലുമണിവരെയായിരുന്നു വോട്ടെടുപ്പ്.