മന്ത്രിമാര്‍ രാജിവയ്ക്കണം എന്ന് ആന്റണി; വേണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവയ്ക്കണം എന്ന ആവശ്യത്തില്‍ ഉറച്ച് നിന്ന് പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് കോര്‍കമ്മറ്റി യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കോര്‍കമ്മറ്റി യോഗത്തില്‍ മന്ത്രിമാര്‍ രാജിവയ്ക്കണോ എന്ന കാര്യത്തില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. ആരോപണ വിധേയരായവര്‍ രാജിവെക്കണമെന്നാണ് പ്രതിരോധമന്ത്രി എകെ ആന്റണി കോര്‍കമ്മറ്റിയില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ രാജി വേണ്ടെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, നിയമമന്ത്രി അശ്വിനി കുമാര്‍, റയില്‍‌വെ മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ എന്നിവരുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത്.
ആരോപണ വിധേയരായ മന്ത്രിമാരുടെ രാജി തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് പ്രധാനമന്ത്രി കോര്‍കമ്മറ്റിയില്‍ അഭിപ്രായപ്പെട്ടത്.

റയില്‍‌വെ കൈക്കൂലിക്കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കല്‍ക്കരിപ്പാടം അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍‌ഡെ, പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍ ഗാന്ധി തുടങ്ങിയവര്‍ കോര്‍കമ്മറ്റി യോഗത്തില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :