എസ്‌എന്‍ഡിപിയും എന്‍‌എസ്‌എസുമായുള്ള പ്രശ്നം രാഹുല്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് എം‌പിമാര്‍

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
എസ്എന്‍ഡിപിയും എന്‍എസ്എസ്സുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇടപെടണമെന്ന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എംപിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. യുഡിഎഫിലെ അസംതൃപ്തരായ ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ മാനിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടണം. കെപിസിസി പുനസംഘടന താഴേത്തട്ടില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാഹചര്യം ഉണ്ടാകണം.

കേരളത്തിലെ സംഘടനാകാര്യങ്ങളില്‍ സജീവമായി ഇടപെടാന്‍ എ.കെ.ആന്റണിയെ അനുവദിക്കണമെന്നും എംപിമാര്‍ ഒന്നരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ഗ്രൂപ്പില്ലാത്തവര്‍ക്ക് രക്ഷയില്ലെന്നും ചില എംപിമാര്‍ രാഹുല്‍ഗാന്ധിയെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :