ഭൂട്ടാന് ഇന്ത്യയുടെ 5000 കോടിയുടെ സഹായ പാക്കേജ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഭൂട്ടാന് ഇന്ത്യയുടെ 5000 കോടിയുടെ സഹായ പാക്കേജ് അനുവദിച്ചു. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിട്ട് 4500 കോടി രൂപയും പ്രത്യേക സാമ്പത്തിക സഹായമായി 500 കോടി രൂപയുമാണ് ഭൂട്ടാന് അനുവദിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് തോബ്‌ഗെയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് സഹായ പാക്കേജ് പ്രഖ്യാപിച്ചത്. ഭൂട്ടാനിലെ യുവജന തൊഴില്‍ പദ്ധതികള്‍ക്കും ബാങ്കുകള്‍ക്ക് വായ്പ നല്‍കാനുമാണ് ഈ തുക ഉപയോഗിക്കുക.

ഭൂട്ടാന് നല്‍കിവന്നിരുന്ന പാചകവാതക- മണ്ണെണ്ണ സബ്‌സിഡി ഇന്ത്യ പിന്‍വലിച്ചിരുന്നതിന് പരിഹാരമെന്ന നിലയ്ക്കാണ് പുതിയ പാക്കേജ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയുമായുള്ള ബന്ധം സംബന്ധിച്ച് ഇന്ത്യാ ഭൂട്ടാന്‍ പ്രധാനമന്ത്രിമാര്‍ക്കിടയില്‍ ചര്‍ച്ചയുണ്ടായോ എന്ന വിവരം ലഭ്യമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :