ദാവൂദിന്റെ സഹോദരനെ വധിക്കാന്‍ ശ്രമം

മുംബൈ| WEBDUNIA|
PRO
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനും വ്യാപാരിയുമായ ഇഖ്ബാല്‍ കസ്കറിനെതിരെ വധശ്രമം. മുംബൈയിലെ വസതിക്ക് വെളിയില്‍ വച്ച് ചൊവ്വാഴ്ച രാത്രി അജ്ഞാതരായ തോക്കുധാരികള്‍ ഇഖ്ബാലിനു നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. വധശ്രമത്തില്‍ നിന്ന് ഇഖ്ബാല്‍ രക്ഷപെട്ടു എങ്കിലും അംഗരക്ഷകന്‍ കൊല്ലപ്പെട്ടു.

മോട്ടോര്‍ സെക്കിളില്‍ വന്ന അക്രമികളെ സംഭവത്തിനു ദൃക്‌സാക്ഷികളായവര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

രാത്രി പത്ത് മണിയോടെ ഇഖ്ബാലും അംഗരക്ഷകന്‍ ആരിഫ് സയ്ദ് അബൂബക്കറും ദക്ഷിണ മുംബൈയില്‍ വസതിക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് ബൈക്കില്‍ പാഞ്ഞു വന്ന അജ്ഞാതര്‍ ഇഖ്ബാലിനു നേര്‍ക്ക് നിറയൊഴിച്ചത്. ഇഖ്ബാല്‍ രക്ഷപെട്ടു എങ്കിലും നെഞ്ചില്‍ വെടിയേറ്റ അംഗരക്ഷകന്‍ മരിച്ചു വീണു.

ഒരു കൊലപാതക കേസിലും ഭൂമി കൈയ്യേറ്റ കേസുകളിലും പ്രതിയായ ഇഖ്ബാലിനെ 2003 ല്‍ ദുബായില്‍ നിന്ന് നാടുകടത്തിയിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ ഇഖ്ബാലിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :