വില്യം രാജകുമാരന് രഹസ്യ വിരുന്ന്

ലണ്ടന്‍| WEBDUNIA|
PRO
PRO
സ്വപ്നതുല്യമായ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ വില്യം രാജകുമാരന് സഹോദരന്‍ രഹസ്യവിരുന്നൊരുക്കുന്നു. ആണുങ്ങളെ മാത്രം പങ്കെടുപ്പിച്ച് ഹാരി രാജകുമാരന്‍ ഒരുക്കുന്ന വിരുന്ന് ശനിയാഴ്ചയാണ് നടക്കുക.

ലണ്ടന് പുറത്തുള്ള ഒരു രഹസ്യസങ്കേതത്തിലാണ് വിരുന്ന്.

ചുരുക്കം ചിലരെ മാത്രമേ പങ്കെടുപ്പിക്കുന്നുള്ളുവെങ്കിലും വിരുന്ന് അതിഗംഭീരമാക്കാനാണ് പരിപാടിയെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുരാജകുമാര്‍ന്മാരും തമ്മില്‍ രണ്ട് വയസ്സിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. ഏപ്രില്‍ 29-നാണ് വില്യം രാജകുമാരന്റെ വിവാഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :