വോട്ടിനു കാശ്, രാജയുടെ സഹോദരന്‍ പിടിയില്‍

പെരുമാളിനെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു
ലബ്ബൈക്കുടികാട്, ഇരായുര്‍ എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് കാളിയപെരുമാളിനെ അറസ്റ്റ് ചെയ്തത്. അടുത്തസമയത്ത് രണ്ടാം തവണയാണ് കാളിയപെരുമാള്‍ പണവിതരണം നടത്തിയതായി പരാതി ഉയര്‍ന്നത്.

തിരുച്ചിറപ്പള്ളി| Venkateswara Rao Immade Setti|
പണം നല്‍കി വോട്ട് മറിക്കാന്‍ ശ്രമിച്ചതിന് മുന്‍ ടെലികോം മന്ത്രി എ രാജയുടെ സഹോദരന്‍ തമിഴ്നാട്ടില്‍ അറസ്റ്റിലായി. പെരമ്പലൂര്‍ ജില്ലയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കിയതിനാണ് രാജയുടെ സഹോദരന്‍ എ കാളിയപെരുമാളിനെ അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കി.

പെരുമാളിനെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പെരുമാളിനെതിരെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചതിനും കൈക്കൂലി നല്‍കിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :