2ജി: സി ബി ഐയ്ക്ക് ദാവൂദിന്റെ ഭീഷണി?

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഡല്‍ഹിയിലെ ആസ്ഥാനം തകര്‍ക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2ജി സ്പെക്‍ട്രം അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നശിപ്പിക്കാനാണ് ദാവൂദ് ലക്ഷ്യമിടുന്നത്. ദാവൂദിന്റെ ഡി-കമ്പനി അക്രമങ്ങള്‍ക്ക് പദ്ധിതിയിടുന്നതായി മുംബൈയിലെ സി ബി ഐ ഉദ്യോഗസ്ഥര്‍ക്കാണ് വിവരം ലഭിച്ചത്.

ഇതെത്തുടര്‍ന്ന് സി ബി ഐ ആസ്ഥാനത്തിന്റെ സുരക്ഷ ശക്തമാക്കി. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം സി ബി ഐയുടെ രാജ്യത്തെ ശാഖകളിലും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തി. എല്ലാ അന്വേഷണ ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

മൂന്നാഴ്ച മുമ്പാണ് ആ‍ക്രമണപദ്ധതിയെക്കുറിച്ച് വിവരം ലഭിച്ചത്.

സ്പെക്‍ട്രം കുംഭകോണത്തില്‍ ഉള്‍പ്പെട്ട സ്വാന്‍ ടെലികോമിന്റെ പ്രമോട്ടര്‍ ഷാഹിദ് ബാള്‍വയ്ക്ക് ദാവൂദുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഫെബ്രുവരി എട്ടിന് അറസ്റ്റിലായ ബാള്‍വ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മുന്‍ ടെലികോം മന്ത്രി എ രാജ ഉള്‍പ്പെട്ട 2ജി അഴിമതിക്കേസില്‍ മാര്‍ച്ച് അവസാനം സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :