rahul balan|
Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (16:36 IST)
പ്രമുഖ ഭരതനാട്യം നര്‍ത്തകിയും കൊറിയോഗ്രാഫറുമായ അന്തരിച്ച രുക്മിണി ദേവി അരുണ്ടലെയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍. രുക്ണി ദേവിയുടെ 112 ജന്മവാര്‍ഷികത്തിലാണ് ഗൂഗിള്‍ അവരെ അനുസ്മരിച്ച് ഇന്ത്യയില്‍ ഡൂഡില്‍ പുറത്തിറക്കിയത്. ആദരസൂചകമായി ഭരതനാട്യം മുദ്രയില്‍ രുക്മിണി ദേവി നില്‍ക്കുന്നതാണ് ഇന്നത്തെ ഡൂഡിലിലുള്ളത്. ഇന്ത്യന്‍ ഹോംപേജില്‍ മാത്രമാണ് ഈ ഡൂഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു.
1904 ഫെബ്രുവരി 29നാണ് അവര്‍ ജനിച്ചത്. 1956ല്‍ രാജ്യം അവരെ പത്മഭൂഷണ്‍ നല്‍കിയ ആദരിച്ചിരുന്നു. 1967ല്‍ സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും കരസ്ഥമാക്കി. നൃത്തത്തിനു
പുറമെ മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് കൂടിയായിരുന്നു അവര്‍. ക്ലാസിക്കല്‍ നൃത്തത്തെ അതിന്റെ ‘സാധിര്‍’ സ്റ്റൈലില്‍ നിന്നും ഇന്നു കാണുന്ന രീതിയിലേക്ക് മാറ്റുന്നതില്‍ ഏറെ പങ്കുവഹിച്ച രുക്മിണി ദേവി ശക്തമായ പ്രതിഷേധങ്ങളെ അവഗണിച്ച് അതിനെ വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തു.
1977ല്‍ മോറാര്‍ജി ദേശായി ഇന്ത്യന്‍
പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയായി ചുമതലയേല്‍ക്കാന്‍ രുക്മണി ദേവിയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു.