നോയിഡ|
rahul balan|
Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (14:46 IST)
ഫ്രീഡം 251 സ്മാര്‍ട്ട് ഫോണിന് ബുക്ക് ചെയ്തവര്‍ക്ക് അടച്ച തുക തിരികെ നല്‍കുമെന്ന് റിംഗിങ് ബെല്‍സ് എംഡി മോഹിത് ഗോയെല്‍ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലടക്കം കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളാണ് പുതിയ തീരുമാത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ഓര്‍ഡര്‍ ചെയ്ത 30,000 ബുക്കിംഗുകളുടെ തുകയാണ് കമ്പനി തിരികെ നല്‍കുന്നത്. ഫോണ്‍ വിതരണം ചെയ്യുന്ന സമയത്തുമാത്രം പണം അടച്ചാല്‍ മതിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇതുവരെ 7 കോടി ആള്‍ക്കാര്‍ ഫ്രീഡം 251 ഫോണ്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഫോണ്‍ വിതരണം ചെയ്യുന്നതു സംബന്ധിച്ച് കമ്പനിക്ക് വ്യക്തമായ പ്ലാനാണുള്ളത്. എന്നാല്‍ അത് വെളിപ്പെടുത്താന്‍ കമ്പനി ഇപ്പോള്‍ തയ്യാറല്ലെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ജൂണ്‍ 30ന് മുന്‍പ് 25 ലക്ഷം ഫോണുകള്‍ വിതരണം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.
കമ്പനിയുടെ വെബ്സൈറ്റായ ഫ്രീഡം251 ഡോട്ട് കോം വഴി ആണ് ബുക്കിങ് ആരംഭിച്ചിരുന്നത്. വില വളരെ കുറവാണെങ്കിലും സാധാരണ സ്മാര്‍ട്ട്ഫോണുകള്‍ നല്‍കുന്ന ഓപ്ഷനുകള്‍ ഫ്രീഡം 251 നല്‍കുന്നു എന്നാണ് കമ്പനി പറഞ്ഞിരുന്നത്. റിംഗിങ് ബെല്ലിനെതിരെ കോടതിയില്‍ വഞ്ചനാ കുറ്റത്തിന് കേസ് നിലനില്‍ക്കുന്നുണ്ട്.