നിരന്തരമുള്ള ശരീര പരിശോധന: അടിവസ്‌ത്രം ധരിച്ച് പരീക്ഷയ്ക്കെത്തി പ്ലസ്‌ ടു വിദ്യാര്‍ത്ഥിയുടെ പ്രതിഷേധം

ഛപ്ര (ബീഹാര്‍)| rahul balan| Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (15:42 IST)
പരീക്ഷയിലെ കോപ്പിയടി തടയാനായി നിരന്തരം നടത്തുന്ന ശരീര പരിശോധന മടുത്താണ് പ്ലസ്‌ ടു വിദ്യാര്‍ത്ഥി അടിവസ്‌ത്രം മാത്രം ധരിച്ച്‌ പരീക്ഷയ്‌ക്കെത്തിയത്‌. കോപ്പിയടി വിവാദങ്ങള്‍ക്ക് ശേഷം ഇത് തടയാനായി ശരീര പരിശോധനയടക്കം പരീക്ഷാ ഹാളിലും പുറത്തുമായി വന്‍സന്നാഹമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. മനസമാധാനത്തോടെ പരീക്ഷയെഴുതാനാണ്‌ താന്‍ ഇത്തരമൊരു വേഷം ധരിച്ച്‌ പരീക്ഷയ്‌ക്ക് എത്തിയതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

70,000 ഒഫീഷ്യലുകളാണ്‌ കോപ്പിയടി തടയാനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്‌. ഇതിനു പുറമേ പരീക്ഷാ ഹാളിന്‌ ഉള്ളിലും പുറത്തുമായി നിരീക്ഷണ കാമറകളും സ്‌ഥാപിച്ചിട്ടുണ്ട്‌. കര്‍ശന പരിശോധനകള്‍ നടക്കുമ്പോഴും കഴിഞ്ഞ ദിവസം നടന്ന പ്ലസ്‌ ടു പരീക്ഷയ്‌ക്കിടെ 1,200 വിദ്യാര്‍ത്ഥികളാണ്‌ കോപ്പിയടിയ്‌ക്ക് പിടിയിലായത്‌. പന്ത്രണ്ടാം ക്ലാസ്‌ തുടങ്ങി മൂന്നു ദിവസങ്ങളിലായാണ്‌ ഇത്രയുംപേര്‍ പിടിയിലായത്‌. ഇവരെ മൂന്ന്‌ വര്‍ഷത്തേയ്‌ക്ക് എഴുതുന്നതില്‍ നിന്നും വിലക്കിയതായാണ്‌ റിപ്പോര്‍ട്ട്‌. വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ച ചില രക്ഷിതാക്കളും പിടിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :