ഡല്‍ഹി|
rahul balan|
Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (13:06 IST)
ജാട്ട് കലാപവുമായി ബന്ധപ്പെട്ട്
ജാട്ട്
കൂട്ട ബലാത്സംഗത്തിന് ഇരയായില്ലെന്ന പൊലീസിന്റെ വാദം പൊളിയുന്നു. ബന്ധു ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേ ഡല്‍ഹി സ്വദേശിനി നല്‍കിയ ആദ്യ പരാതി പോലീസിന് മുന്നിലെത്തി. ഹിരദ്വാറില്‍ നിന്നും ഡല്‍ഹിയിലെ നരേലയിലേക്ക് വാനില്‍ പോകവെയാണ് വാഹനം തടഞ്ഞു നിര്‍ത്തി ഒരു സംഘം ആളുകള്‍ തന്നെ അടുത്തുള്ള കെട്ടിടത്തിന് സമീപം കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഒപ്പമുണ്ടായിരുന്ന 15 കാരി മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടില്ലെങ്കിലും അവളുടെ വസ്‌ത്രങ്ങള്‍ അക്രമികള്‍ കീറിയെറിഞ്ഞെന്നും ഇവര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
ഫെബ്രുവരി 22 നും 23 നും ഇടയിലെ രാത്രിയിലാണ് താന്‍ ബലാത്സംഗത്തിന് ഇരയായതെന്ന് ഇവര്‍ പരാതിയി പറയുന്നു. എന്നാല്‍ കുടുംബ വഴക്കിന്റെ തുടര്‍ന്നുണ്ടായ സംഭവമാണിതെന്നും കലാപവുമായി ഇതിന് ബന്ധമില്ലെന്നുമാണ് പൊലീസ് പറയുന്നത്. കലാപവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരാതി കിട്ടിയിട്ടുള്ളത് പുരുഷന്മാരില്‍ നിന്നാണ്. വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടതാണ് ഇതില്‍ കൂടുതല്‍ പരാതികളും. വയലിലും മറ്റും സ്‌ത്രീകളുടെ കീറിയ വസ്‌ത്രങ്ങളും അടി വസ്‌ത്രങ്ങളും കണ്ടെത്തിയതിന് പിന്നാലെ ദൃക്‌സാക്ഷികളെന്ന് അവകാശപ്പെടുന്ന ചിലരാണ് ബലാത്സംഗ വാര്‍ത്തകളും പുറത്തുവിട്ടത്.
കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടാതിരിക്കില്ലെന്ന് വ്യക്‌തമാക്കിയ ഹരിയാനാ മുഖ്യമന്ത്രി എം എല്‍ ഖട്ടാര്‍ കലാപത്തില്‍ നാശനഷ്‌ടം നേരിട്ടവര്‍ക്ക് 1.12 കോടി നഷ്‌ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ മൂന്ന് വനിതകള്‍ ഉള്‍പെടുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും, അന്വേഷണവുമായി ഗ്രാമവാസികള്‍ സഹകരിക്കണമെന്നും ഖട്ടാര്‍ പറഞ്ഞു.